രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്; അന്വേഷണം കൂടുതല്‍ ആളുകളിലേക്ക്; നിര്‍ണായക തെളിവായ കാരവന്‍ കണ്ടെത്തി; രക്ഷപ്പെടാന്‍ സഹായിച്ചു എന്ന സംശയത്തില്‍ നടന്‍ ബോബി കുര്യനെ ചോദ്യം ചെയ്യും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്; അന്വേഷണം കൂടുതല്‍ ആളുകളിലേക്ക്; നിര്‍ണായക തെളിവായ കാരവന്‍ കണ്ടെത്തി; രക്ഷപ്പെടാന്‍ സഹായിച്ചു എന്ന സംശയത്തില്‍ നടന്‍ ബോബി കുര്യനെ ചോദ്യം ചെയ്യും

Greeshma M NairbyGreeshma M Nair
Apr 2, 2026, 11:52 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള അന്വേഷണം സിനിമയ്‌ക്കുള്ളിലെ കൂടുതല്‍ കണ്ണികളിലേക്ക് നീളുന്നു. കേസിലെ നിര്‍ണ്ണായക തെളിവായ കാരവന്‍ പോലീസ് കണ്ടെത്തി. ഒളിവിലിരുന്ന രഞ്ജിത്തിനെ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന സംശയത്തില്‍ നടന്‍ ബോബി കുര്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനി എന്നിവരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുകയാണ്.

പീഡനം നടന്നുവെന്ന് പരാതിയിലുള്ള കാരവന്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിനുള്ളില്‍ സിസിടിവി ക്യാമറകള്‍ ലഭ്യമല്ലെങ്കിലും, പുറത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് സംഭവദിവസത്തെ നീക്കങ്ങള്‍ സ്ഥിരീകരിക്കാനാണ് പോലീസിന്റെ ശ്രമം. ശനി, ഞായര്‍ ദിവസങ്ങളില്‍ കോടതി അവധിയായതിനാല്‍ ജാമ്യം വൈകുമെന്ന കണക്കുകൂട്ടലില്‍ രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചിരുന്നു. ഈ ഒളിച്ചോട്ടത്തിന് സിനിമാ മേഖലയിലുള്ളവര്‍ സഹായം നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ പോലീസ് ഇക്കാര്യങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്.

ഇതേ തുടര്‍ന്ന്, അന്വേഷണത്തിന്റെ ഭാഗമായി നടന്‍ ബോബി കുര്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനി എന്നിവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. ഇവരുടെ മൊഴികള്‍ കേസില്‍ നിര്‍ണ്ണായകമാകും. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തപ്പെട്ട രഞ്ജിത്ത് നിലവില്‍ എറണാകുളം സബ് ജയിലില്‍ റിമാന്‍ഡിലാണ്. പ്രതി സ്ത്രീസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന പോലീസിന്റെ ശക്തമായ വാദത്തെത്തുടര്‍ന്നാണ് കോടതി ജാമ്യം നിഷേധിച്ചത്. ‘പരാതി വ്യാജമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമാണ്’ രഞ്ജിത്തിന്റെ വാദം. ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ പുറത്താക്കിയിട്ടുണ്ട്. സിനിമാ സെറ്റുകളിലെ സുരക്ഷയും തൊഴില്‍ സാഹചര്യങ്ങളും വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അതിവേഗത്തിലുള്ള അന്വേഷണത്തിനാണ് പ്രത്യേക സംഘം ലക്ഷ്യമിടുന്നത്.

Tags: RENJITHFEATURED2director renjith
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies