ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത; സംഭവത്തില്‍ ഒരാള്‍ മരിച്ചു; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു; സ്ഥലത്ത് സുനാമി മുന്നറിയിപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത; സംഭവത്തില്‍ ഒരാള്‍ മരിച്ചു; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു; സ്ഥലത്ത് സുനാമി മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2026, 01:09 pm IST
FacebookTwitterWhatsAppTelegram

ജക്കാര്‍ത്ത: തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. വടക്കന്‍ മലൂക്ക കടല്‍ മേഖലയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ ഭൂചലനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. വടക്കന്‍ സുലവേസിയിലെ മനാഡോയ്‌ക്കും സമീപപ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം ശക്തമായി അനുഭവപ്പെടുകയും ചെയ്തിരുന്നു.

ടെര്‍ണേറ്റ് നഗരത്തിന് 127 കിലോമീറ്റര്‍ അകലെ കടലില്‍ 35 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യന്‍ തീരങ്ങളില്‍ ചെറു സുനാമി തിരമാലകള്‍ ദൃശ്യമായി. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ കടല്‍ ഉള്‍വലിയാനും ഒരു മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ അടിക്കാനും സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതാണ്ട് 10 സെക്കന്‍ഡോളം മാത്രമാണ് ഭൂചലനം നീണ്ട് നിന്നത്. എന്നിരുന്നാലും അതിന്റെ പ്രകമ്പനം അവിടുത്തെ ആളുകളെ ഭീതിയിലാഴ്‌ത്തി. ബിറ്റുംഗില്‍ 20 സെന്റീമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെസ്റ്റ് ഹല്‍മഹേരയില്‍ 30 സെന്റീമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫിലിപ്പീന്‍സിയില്‍ ദക്ഷിണ ഫിലിപ്പീന്‍സിലെ ദാവോ മേഖലയില്‍ 5 സെന്റീമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ദൃശ്യമായതായി പസഫിക് സുനാമി വാണിംഗ് സെന്ററും അറിയിച്ചിട്ടുണ്ട്.

നോര്‍ത്ത് സുലവേസി പ്രവിശ്യയില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ ചെറു സുനാമിയില്‍പ്പെട്ട് ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഭയചകിതരായ പതിനായിരക്കണക്കിന് ആളുകള്‍ വീടുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടിമാറി. അതേസമയം, ഭൂചലനത്തിന് പിന്നാലെ പുറപ്പെടുവിച്ച സുനാമി ജാഗ്രതാ നിര്‍ദ്ദേശം പിന്നീട് പിന്‍വലിച്ചു. സുനാമി ഭീഷണി ഒഴിഞ്ഞതായി പസഫിക് സുനാമി വാണിംഗ് സെന്റര്‍ വ്യക്തമാക്കിയെങ്കിലും തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ ഏജന്‍സി വക്താവ് അബ്ദുള്‍ മുഹാരി അറിയിച്ചു. ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നത് വരെ തീരപ്രദേശങ്ങളിലേക്ക് മടങ്ങരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, കടല്‍നിരപ്പില്‍ വ്യത്യാസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജപ്പാന്‍, തായ്വാന്‍, പാപ്പുവ ന്യൂ ഗിനിയ, ഗുവാം എന്നീ രാജ്യങ്ങളില്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രധാന ഭൂകമ്പ പാളികള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹങ്ങളില്‍ ഭൂചലനങ്ങളും അഗ്‌നിപര്‍വ്വത സ്ഫോടനങ്ങളും പതിവാണ്. ഭൗമപാളികള്‍ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന പസഫിക് ‘റിംഗ് ഓഫ് ഫയര്‍’ മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഇന്തോനേഷ്യയില്‍ ഭൂചലനങ്ങളും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും പതിവാകുന്നത്. ദുരന്തനിവാരണ സേന പ്രദേശത്ത് സജ്ജമാണ്. തീരദേശവാസികള്‍ ഉയരമുള്ള സ്ഥലങ്ങളിലേക്ക് മാറിതാമസിക്കണമെന്ന് ഇന്തോനേഷ്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചു.

Tags: EarthquakeINDONESIA
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies