പാലക്കാട്: തൃത്താല മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.ബി രാജേഷിന്റെ പോസ്റ്ററുകളിൽ അബ്ഗുൾ നാസർ മദനിയും. പിഡിപി പിന്തുണയ്‌ക്കുന്ന എം. ബി രാജേഷിനെ വിജയിപ്പിക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്.
തൃത്താല നിയോജക മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ മദനിയും പിണറായിയും ചേർന്നുള്ള പഴയ ചിത്രങ്ങൾ സഹിതം ബാനറുകൾ ഉയർത്തിയിട്ടുണ്ട്.. പിഡിപി പിന്തുണയ്‌ക്കുന്ന തൃത്താല നിയോജകമണ്ഡലം സ്ഥാനാർഥി എംബി രാജേഷിനെ വിജയിപ്പിക്കുക എന്നാണ് ബാനറിലുള്ളത്.
മന്ത്രിയായി അഞ്ച് കൊല്ലം ഇരുന്നെങ്കിലും സ്വന്തം മണ്ഡലത്തിൽ എന്തെങ്കിലും വികസനം കൊണ്ടുവരാൻ രാജേഷിനായിട്ടില്ല. അതിനാൽ മതഭീകരവാദികളുടെ പേരിൽ വോട്ട് ചോദിക്കേണ്ട ഗതികേടിലാണ് ഇപ്പോഴും രാജേഷ്. മദനിയെ നിരപരാധിയാക്കാനും പിഡിപിയെ വിശുദ്ധരാക്കാനും കഴിഞ്ഞ കുറെ കാലമായി സിപിഎം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഇവരുടെ നേതാവയ ഇ. കെ നായനാരെ പോലും മറന്നാണ് വെള്ളപൂശൽ. നായനാർക്ക് നേരെയുണ്ടായ പിഡിപി ഭീകരരുടെ വധശ്രമം നാല് വോട്ടിന് വേണ്ടി സിപിഎം മറന്നാലും കേരള ജനത അത്ര പെട്ടെന്ന് മറക്കില്ല.
കേരളത്തിലെ മുസ്ലീം യുവാക്കളിൽ ഭീകര ആശയങ്ങൾ കുത്തിവെക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച അബ്ദുൾ നാസർ മദനി രൂപീകരിച്ച പാർട്ടിയാണ് പിഡിപി. കേരളത്തിലെ ആദ്യകാല ഭീകര പ്രസ്ഥാനമായ ഐഎസ്എസ്സിന്റെ തലവനായിരുന്നു മദനി. പിന്നീട് ഭീകരസംഘടനയെ നിരോധിച്ചപ്പോൾ അത് പിഡിപി എന്ന പേരിൽ തലപൊക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന എൽ.കെ അദ്വാനിയെ വധിക്കാൻ ശ്രമിച്ച കോയമ്പത്തൂരിൽ സ്‌ഫോടന പരമ്പരയിൽ പ്രതിയാണ് മദനി. ഇ. കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മദനി അറസ്റ്റിലായത്. ഇതിനെ തുടർന്ന് ഇ. കെ നായനാർക്ക് നേരെ പിഡിപി ഭീകരരുടെ വധശ്രമമുണ്ടായിരുന്നു.















