'ജനവിശ്വാസം മോദിയില്‍ മാത്രം; കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ബദല്‍ ബിജെപി': അനില്‍ ആന്റണി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജനവിശ്വാസം മോദിയില്‍ മാത്രം; കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ബദല്‍ ബിജെപി’: അനില്‍ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2026, 05:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. കേരളത്തിലടക്കം ബിജെപി വലിയ സ്വാധീനം ഉറപ്പിക്കുകയാണെന്നും വികസനമാണ് പാര്‍ട്ടിയുടെ മുഖമുദ്രയെന്നും അദ്ദേഹം വ്യക്തമാക്കി.

എ.കെ ആന്റണിയുടെ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കവേ, വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് ജനങ്ങള്‍ വില കല്‍പ്പിക്കുന്നില്ലെന്ന് അനില്‍ ആന്റണി ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയുടെ വികസന രാഷ്‌ട്രീയത്തിന് കേരളത്തിലടക്കം സ്വീകാര്യത ഏറുകയാണ്. ബിജെപിക്ക് ജനങ്ങളുമായി മാത്രമേ ‘ഡീല്‍’ ഉള്ളൂവെന്നും മറ്റ് ആരോപണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പാഴ്‌വേലകളാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്ന് അനില്‍ ആന്റണി നിരീക്ഷിച്ചു. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളുടെ അന്ത്യം സംഭവിക്കുമെന്നും അനില്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാം തവണ അധികാരത്തില്‍ വരില്ല. എന്നാല്‍ പകരം യുഡിഎഫ് വരുമെന്ന പ്രതീക്ഷയും വേണ്ട. ബിജെപി ഇക്കുറി ശക്തരായ സ്ഥനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

മറ്റു മുന്നണികള്‍ വര്‍ഗീയതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബിജെപി മുന്നോട്ടുവെക്കുന്നത് വികസന അജണ്ടയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലില്‍ ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങളെ പ്രതിപക്ഷം അനാവശ്യമായി വിവാദമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വഖഫ് ബില്ലിന്റെ കാര്യത്തില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇതിലൂടെ ആരുടെയും സ്ഥലം നഷ്ടപ്പെട്ടിട്ടില്ല. പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിദേശ ധനസഹായ നിയന്ത്രണ നിയമങ്ങള്‍ ഏതെങ്കിലും മതത്തിന് എതിരല്ലെന്നും രാജ്യതാല്‍പ്പര്യം സംരക്ഷിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ സുരക്ഷയും വികസനവും മുന്‍നിര്‍ത്തി ബിജെപി മുന്നോട്ട് പോകുമ്പോള്‍, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്‌ട്രീയ നേട്ടം കൊയ്യാനാണ് പ്രതിപക്ഷ ശ്രമമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

Tags: BJPAK AntonyANIL ANTONY
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies