ആര്‍ട്ടെമിസ് 2 ദൗത്യം; നിലാവെളിച്ചത്തില്‍ തിളങ്ങുന്ന ഭൂമിയുടെ ദൃശ്യങ്ങള്‍ കണ്ട് ചിത്രങ്ങള്‍ പകര്‍ത്തി സഞ്ചാരികള്‍; ഒറിയോണ്‍ പേടകത്തിലെ ആദ്യ മണിക്കൂറുകള്‍ വിവരിച്ച് സഞ്ചാരികള്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആര്‍ട്ടെമിസ് 2 ദൗത്യം; നിലാവെളിച്ചത്തില്‍ തിളങ്ങുന്ന ഭൂമിയുടെ ദൃശ്യങ്ങള്‍ കണ്ട് ചിത്രങ്ങള്‍ പകര്‍ത്തി സഞ്ചാരികള്‍; ഒറിയോണ്‍ പേടകത്തിലെ ആദ്യ മണിക്കൂറുകള്‍ വിവരിച്ച് സഞ്ചാരികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2026, 01:43 pm IST
FacebookTwitterWhatsAppTelegram

വാഷിങ്ടണ്‍: ദശകങ്ങള്‍ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യം നിര്‍ണ്ണായക ഘട്ടം പിന്നിട്ടു. ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കാനുള്ള ‘ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍’ പ്രക്രിയ ഒറിയോണ്‍ പേടകം വിജയകരമായി പൂര്‍ത്തിയാക്കി.

ഇതോടെ നാല് ബഹിരാകാശ സഞ്ചാരികളടങ്ങുന്ന സംഘം ചന്ദ്രന്റെ പരിക്രമണപഥം (Orbit) ലക്ഷ്യമാക്കി നീങ്ങുകയാണ്. ആറുമിനിറ്റോളം നീണ്ടുനിന്ന എഞ്ചിന്‍ ജ്വലനം അതീവ കൃത്യതയോടെയാണ് നടന്നതെന്ന് നാസ സ്ഥിരീകരിച്ചു. ‘മനുഷ്യരാശിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നമ്മള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു,’ എന്നായിരുന്നു ഈ വിജയകരമായ നീക്കത്തിന് ശേഷം മിഷന്‍ സ്‌പെഷ്യലിസ്റ്റ് ജെറമി ഹാന്‍സന്റെ ആദ്യ പ്രതികരണം.

ഭൂമിയുടെ ഭ്രമണപഥത്തില്‍ ചെലവഴിച്ച ആദ്യ മണിക്കൂറുകളില്‍ അതിമനോഹരമായ കാഴ്ചകളാണ് യാത്രികരെ വരവേറ്റത്. നിലാവെളിച്ചത്തില്‍ തിളങ്ങുന്ന ഭൂമിയുടെ ദൃശ്യങ്ങള്‍ കണ്ട് വിസ്മയിച്ച യാത്രികര്‍ ഭക്ഷണം പോലും ഒഴിവാക്കി ഫോട്ടോകള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നുവെന്ന് കമാന്‍ഡര്‍ റീഡ് വൈസ്മാന്‍ പറഞ്ഞു. നിരന്തരമായ ഫോട്ടോഗ്രാഫി കാരണം പേടകത്തിന്റെ ജനാലകളില്‍ കറപുരണ്ടതായും അത് എങ്ങനെ വൃത്തിയാക്കണമെന്നും അദ്ദേഹം ഗ്രൗണ്ട് കണ്‍ട്രോളുമായി തമാശരൂപേണ സംസാരിച്ചു. പേടകത്തിലെ എല്ലാ സംവിധാനങ്ങളും ആസൂത്രണം ചെയ്തതുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആര്‍ട്ടെമിസ് സയന്‍സ് ലീഡ് ലോറി ഗ്ലേസ് അറിയിച്ചു.

ഒറിയോണ്‍ പേടകത്തെ കൃത്യമായ ഭ്രമണപഥത്തില്‍ എത്തിക്കുന്നതില്‍ റോക്കറ്റ് പൂര്‍ണ്ണ വിജയം കണ്ടു. കാര്‍ബണ്‍ ഡയോക്‌സൈഡ് സ്‌ക്രബ്ബറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാങ്കേതിക വിദ്യകളും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നണ്ടെന്നും അറിയിച്ചിട്ടുണ്ട്. ബഹിരാകാശ പേടകത്തിന്റെ നിയന്ത്രണം സഞ്ചാരികള്‍ നേരിട്ട് ഏറ്റെടുക്കുന്ന പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കയതായും പറഞ്ഞു. എന്നാല്‍, ആര്‍ട്ടെമിസ് 2 ഒരു പരീക്ഷണ ദൗത്യമാണെന്നും ഈ ഘട്ടത്തില്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ പദ്ധതിയൊന്നുമില്ലെന്നും നാസ വീണ്ടും വ്യക്തമാക്കി.

ഒറിയോണ്‍ പേടകം ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് തിരികെ വരികയാണ് ചെയ്യുക. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്ന ദൗത്യങ്ങള്‍ക്കായി പേടകത്തിന്റെ പ്രകടനം, ആശയവിനിമയം, യാത്രികരുടെ ആരോഗ്യം എന്നിവ വിലയിരുത്താനാണ് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളില്‍ ചന്ദ്രന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഒറിയോണ്‍ ഭൂമിയിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: NASAArtemis 2first hourexperince
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies