രഞ്ജിത്തിനെ കസ്റ്റഡയില്‍ ആവശ്യപ്പെട്ട് പോലീസ്; ഷൂട്ടിങ് സെറ്റില്‍ ഉണ്ടായിരുന്നവരുടെ മൊഴി എടുക്കാനും നീക്കം; ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രഞ്ജിത്തിനെ കസ്റ്റഡയില്‍ ആവശ്യപ്പെട്ട് പോലീസ്; ഷൂട്ടിങ് സെറ്റില്‍ ഉണ്ടായിരുന്നവരുടെ മൊഴി എടുക്കാനും നീക്കം; ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും

Greeshma M NairbyGreeshma M Nair
Apr 3, 2026, 02:14 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: യുവനടിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. നിലവില്‍ എറണാകുളം സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രഞ്ജിത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തുന്നതിനിടെ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിശദമായ മൊഴിയെടുക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. സംഭവദിവസത്തെ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുന്നതിനൊപ്പം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിക്കും.

അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന കാരവന്‍ പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സംഭവസമയം ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവരില്‍ നിന്ന് മൊഴിയെടുക്കാനാണ് പോലീസിന്റെ നീക്കം. ഇതില്‍ ഭൂരിഭാഗം പേരും നിലവില്‍ മുംബൈയിലാണെന്നാണ് വിവരം. ഇവര്‍ക്ക് ഉടനടി കൊച്ചിയില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടി കരഞ്ഞുകൊണ്ട് കാരവനില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ടവരുണ്ടെന്ന കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണ്ണായകമാകും.

അതേസമയം, രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹാജരായ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതിനെത്തുടര്‍ന്ന് നാളെ പുതിയ അഭിഭാഷകനാകും രഞ്ജിത്തിനായി ഹാജരാകുക. ജനുവരി 19-ന് സിനിമ സെറ്റിലെ കാരവനില്‍ വെച്ച് അതിക്രമം നടന്നുവെന്നാണ് കേസ്. സാക്ഷികളുടെ മൊഴികളും സാഹചര്യത്തെളിവുകളും കോടതിയില്‍ ഹാജരാക്കി കസ്റ്റഡി ഉറപ്പാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Tags: RENJITHpolice coustody
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies