പാക് യുദ്ധത്തിൽ പോരാടി വീരമൃത്യു വരിച്ച സഹോദരൻറെ സ്മരണാർത്ഥം വീടും സ്ഥലവും സേവാഭാരതിക്ക് ദാനം ചെയ്തു; വേറിട്ട മാതൃകയായി ഡോ. യു. നന്ദകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാക് യുദ്ധത്തിൽ പോരാടി വീരമൃത്യു വരിച്ച സഹോദരന്റെ സ്മരണാർത്ഥം വീടും സ്ഥലവും സേവാഭാരതിക്ക് ദാനം ചെയ്തു; വേറിട്ട മാതൃകയായി ഡോ. യു. നന്ദകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2026, 09:29 pm IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂരിൽ സ്ഥിതി ചെയ്യുന്ന 10 സെന്റ് സ്ഥലവും അതിലുൾപ്പെടുന്ന ഏകദേശം 3000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടവും സേവാഭാരതിക്ക് ദാനം ചെയ്തു. അമേരിക്കയിൽ ദീർഘകാലമായി പൾമണോളജിസ്റ്റായി സേവനമനുഷ്ഠിച്ചു വരുന്ന ഡോ. യു. നന്ദകുമാറാണ് മാതാപിതാക്കളായ ഭാസ്കര മാരാരുടെയും ലീല മാരാരുടെയും പേരിലുള്ള ഈ വസ്തു സമഗ്രമായ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി സമർപ്പിച്ചത്.

1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ രാജ്യത്തിനായി പോരാടി വീരമൃത്യു വരിച്ച സഹോദരൻ രാമദാസിന്റെ സ്മരണാർത്ഥമാണ് കുടുംബാംഗങ്ങൾ ഈ മഹത്തായ തീരുമാനം കൈക്കൊണ്ടത്. സഹോദരന്റെ സ്മരണ സമാജ സേവനത്തിലൂടെ നിലനിർത്തണമെന്ന ആഗ്രഹമാണ് ഈ സൽക്കർമ്മത്തിനു പ്രചോദനമായത്.

ഇതിനുമുമ്പ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആർഎംസി ക്ലിനിക്ക് പ്രദേശവാസികൾക്ക് ഏറെ ആശ്വാസകരമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യമായും കുറഞ്ഞ ചെലവിലും ചികിത്സാ സേവനങ്ങൾ നൽകിക്കൊണ്ടിരുന്ന ഈ ക്ലിനിക്ക് നിരവധി ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

സേവാഭാരതി ഈ സ്ഥലം ഏറ്റെടുത്തതോടെ, നിലവിലുള്ള ആരോഗ്യസേവനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ സാമൂഹ്യ-പുനരധിവാസ പ്രവർത്തനങ്ങൾ ഇവിടെ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദരിദ്രരായ രോഗികൾക്ക് ചികിത്സാ സഹായം, മുതിർന്ന പൗരന്മാർക്കുള്ള പരിചരണം, സ്ത്രീശാക്തീകരണ പദ്ധതികൾ, സാന്ത്വനസ്പർശം പുനരധിവാസ കേന്ദ്രം എന്നിവ ഈ കേന്ദ്രത്തിലൂടെ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

ഡോ. നന്ദകുമാർ നടത്തിയ ഈ ഭൂമി സമർപ്പണം സമൂഹത്തിൽ സേവനമനോഭാവത്തിന്റെ ഒരു മികച്ച മാതൃകയാണ്. വ്യക്തിപരമായ സമ്പത്ത് സമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ആളുകൾക്ക് പ്രചോദനമാകുമെന്ന് സേവാഭാരതി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഭൂമിയുടെ രേഖകൾ സേവാഭാരതി സംസ്ഥാന കാര്യാലയത്തിൽ വെച്ച് സംസ്ഥാന സെക്രട്ടറി കെ. സുരേഷ് കുമാർ ഏറ്റുവാങ്ങി.

Tags: Deseeya Sevabharathi Keralam
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies