ചരിത്രപരമായ നീതി: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമം; ബംഗ്ലാദേശി ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഭൂമിയുടെ അവകാശം നല്‍കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചരിത്രപരമായ നീതി: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമം; ബംഗ്ലാദേശി ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഭൂമിയുടെ അവകാശം നല്‍കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2026, 09:10 am IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: യുപിയില്‍ ഉള്ള ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ചരിത്രപരമായ നീതി ഉറപ്പാക്കി യോഗി സര്‍ക്കാര്‍. പതിറ്റാണ്ടുകളായി ഉത്തര്‍പ്രദേശില്‍ കഴിയുന്ന ബംഗ്ലാദേശി (മുന്‍ കിഴക്കന്‍ പാകിസ്ഥാന്‍) ഹിന്ദു അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശം നല്‍കിക്കൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ചരിത്രപരമായ നീക്കം. കേവലം ഒരു പുനരധിവാസ പദ്ധതിയെന്നതിലുപരി, ചരിത്രപരമായ അനീതിക്കിരയായ ഹിന്ദു സമൂഹത്തിന് നീതി ഉറപ്പാക്കുന്ന ‘ദേശീയ ഉത്തരവാദിത്ത്വം’ എന്നാണ് സര്‍ക്കാര്‍ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്.

ഈ നിര്‍ണ്ണായക തീരുമാനത്തിലൂടെ യുപിയില്‍ ഉള്ള 10,000ത്തില്‍ പരം കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കാന്‍ പോകുന്നത്. 1960 മുതല്‍ 1975 വരെയുള്ള കാലയളവില്‍ മതപീഡനത്തെത്തുടര്‍ന്ന് ഇന്ത്യയിലെത്തിയ കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. പിലിഭിത്, ലഖിംപൂര്‍ ഖേരി, ബിജ്നോര്‍, രാംപൂര്‍ ജില്ലകളിലെ കുടുംബങ്ങളെ ഇത് സഹായിക്കും. പിലിഭിതിലെ മുന്നേറ്റം: പിലിഭിത് ജില്ലയിലെ 25 ഗ്രാമങ്ങളിലായി കഴിയുന്ന 2,196 കുടുംബങ്ങളുടെ ഉടമസ്ഥാവകാശം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതില്‍ 1,466 കുടുംബങ്ങളുടെ പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞു.

ലഖിംപൂരില്‍ 331 കുടുംബങ്ങളിലായി ഏകദേശം 1,800-ഓളം ഗുണഭോക്താക്കള്‍ ഈ പദ്ധതിയുടെ ഭാഗമാകും. മൂന്ന് തലമുറകളായി സ്വന്തം മണ്ണില്‍ അവകാശമില്ലാതെ കഴിഞ്ഞവര്‍ക്കാണ് ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ തുണയാകുന്നത്. 2018-ല്‍ പഴയ ഗവണ്‍മെന്റ് ഗ്രാന്റ്സ് ആക്ട് റദ്ദാക്കിയതിനെത്തുടര്‍ന്നുണ്ടായ നിയമപരമായ ശൂന്യത പരിഹരിക്കാന്‍ പുതിയ സംവിധാനവും യോഗി സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ഭൂമിയവകാശം നല്‍കുന്നതിനൊപ്പം തന്നെ, ഈ കുടുംബങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ യോഗി സര്‍ക്കാര്‍ വിപുലമായ ക്ഷേമപദ്ധതികളാണ് നടപ്പിലാക്കുന്നത്.

പ്രധാനമന്ത്രി ആവാസ് യോജന, പി.എം കിസാന്‍ സമ്മാന്‍ നിധി, ആയുഷ്മാന്‍ ഭാരത്, സൗജന്യ റേഷന്‍, പെന്‍ഷന്‍ പദ്ധതികള്‍ എന്നിവയിലൂടെ ഈ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിരത സര്‍ക്കാര്‍ ഉറപ്പാക്കുന്നു. 2025 ജൂലൈയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് യോഗി ആദിത്യനാഥ് ഈ നിര്‍ണ്ണായക നിര്‍ദ്ദേശം നല്‍കിയത്. ‘നിയമം ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് അവരെ സഹായിക്കാനുള്ളതാണ്’ എന്ന് വ്യക്തമാക്കിയ അദ്ദേഹം, സാങ്കേതിക തടസ്സങ്ങളില്‍ കുടുങ്ങിക്കിടന്ന ഭൂമിയവകാശം ഉടന്‍ കൈമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഈ നിര്‍ണ്ണായക

അഭയാര്‍ത്ഥികളെ വെറും വോട്ട് ബാങ്കായി കാണാതെ, അവര്‍ക്ക് അന്തസ്സും പൗരത്വവും നല്‍കുന്ന ‘യുപി മോഡല്‍’ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്. ഇവരെ പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനും കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. പതിറ്റാണ്ടുകളായി തുടര്‍ന്ന വന്ന അനീതി തിരുത്തിക്കൊണ്ട്, ഹിന്ദു അഭയാര്‍ത്ഥികളെ സ്വന്തം മണ്ണില്‍ ‘ഉടമസ്ഥരും കര്‍ഷകരുമായി’ മാറ്റിയെടുക്കുന്ന യോഗി സര്‍ക്കാരിന്റെ ഈ നടപടി വന്‍ രാഷ്‌ട്രീയ പ്രധാന്യത്തോടെയാണ് രാജ്യം നോക്കിക്കാണുന്നത്.

Tags: yogi adithyanathup governmentbangladeshi hindu refugeeslegal land ownership
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies