കൊച്ചി : തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് വോട്ടിംഗ് യന്ത്രത്തില്‍ മാറ്റാന്‍ സാധിക്കില്ല. അഞ്ജലി പി വി എന്ന പേര് തന്നെയായിരിക്കും ബാലറ്റില്‍ ഉണ്ടാവുക.അഞ്ജലി നായര്‍ എന്ന് മാറ്റണമെന്നായിരുന്നു സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടത്.
പോസ്റ്റല്‍ വോട്ടും ഹോം വോട്ടും പ്രിന്റ് ചെയ്തതിനു ശേഷമാണ് പരാതി നല്‍കിയത്. അതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നാണ് വരണാധികാരി പറയുന്നത് .
ബാലറ്റിലെ അഞ്ജലി പി വി എന്ന പേര് അഞ്ജലി നായര്‍ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹിയറിംഗ് നടത്തിയെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രീയ വോട്ടിംഗ് ഘട്ടത്തിലേക്ക് കടന്നുവെന്ന് പറഞ്ഞു കൊണ്ട് വരണാധികാരി ഈ ആവശ്യം തള്ളുകയായിരുന്നു
അഞ്ജലി നായര്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും അഭിനയിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി ചൂണ്ടിക്കാട്ടിയിരുന്നു. ട്വന്റി 20 സ്ഥാനാര്‍ത്ഥിയാണ് അഞ്ജലി. ഇതോടെ ബാലറ്റ് പേപ്പറിൽ അഞ്‌ജലി പി വി എന്ന പേര് തുടരും.















