മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം: 45 ദിവസത്തെ വെടിനിര്‍ത്തലിനായി യുഎസും ഇറാനും ചര്‍ച്ചയില്‍; രണ്ട് ഘട്ടങ്ങളായുള്ള സമാധാന പദ്ധതികള്‍ ചര്‍ച്ചയില്‍; നിര്‍ണ്ണായക സമയം ചൊവ്വാഴ്ച വരെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം: 45 ദിവസത്തെ വെടിനിര്‍ത്തലിനായി യുഎസും ഇറാനും ചര്‍ച്ചയില്‍; രണ്ട് ഘട്ടങ്ങളായുള്ള സമാധാന പദ്ധതികള്‍ ചര്‍ച്ചയില്‍; നിര്‍ണ്ണായക സമയം ചൊവ്വാഴ്ച വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 11:58 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഗള്‍ഫ് മേഖലയെ വിനാശകരമായ ഒരു യുദ്ധത്തില്‍ നിന്ന് രക്ഷിക്കാനായി 45 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്മേല്‍ അമേരിക്കയും ഇറാനും തമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു. എന്നാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഒരു ധാരണയിലെത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനു നല്‍കിയ സമയപരിധി നീട്ടിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം അവസാനിക്കേണ്ടിയിരുന്ന കാലാവധി 20 മണിക്കൂര്‍ കൂടി നീട്ടി, ചൊവ്വാഴ്ച രാത്രി 8 മണി വരെയാക്കി. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനിലെ എല്ലാ പവര്‍ പ്ലാന്റുകളും തകര്‍ക്കുമെന്നും, ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാനുമേല്‍ ‘നരകം വര്‍ഷിക്കുമെന്നും’ ട്രംപ് മുന്നറിയിപ്പ് നല്‍കി.

രണ്ട് ഘട്ടങ്ങളായുള്ള സമാധാന പദ്ധതിയാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ളത്. 45 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഈ കാലയളവില്‍ സ്ഥിരമായ സമാധാനത്തിനായുള്ള ചര്‍ച്ചകളാണ് ഒന്നാം ഘട്ടത്തില്‍ നടക്കുന്നത്. യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനുള്ള ഔദ്യോഗിക കരാര്‍ രൂപീകരിക്കുകയാണ് രണ്ടാം ഘട്ടം. ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണമായ നിയന്ത്രണം വിട്ടുനല്‍കുന്നതും, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നീക്കം ചെയ്യുന്നതുമാണ് പ്രധാന തര്‍ക്കവിഷയങ്ങള്‍. ഇവ രണ്ടും ഒരു സ്ഥിര കരാറിന്റെ ഭാഗമായി മാത്രമേ പരിഗണിക്കൂ എന്ന് മധ്യസ്ഥര്‍ കരുതുന്നു. എന്നാല്‍ ഒരു ഹ്രസ്വകാല വെടിനിര്‍ത്തലിനായി തങ്ങളുടെ പ്രധാന ആയുധങ്ങള്‍ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇറാന്‍.

പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നത്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്. അതേസമയം, ഇസ്ലാമാബാദില്‍ വെച്ച് യുഎസ് ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ഇറാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ചര്‍ച്ചകള്‍ പരാജയപ്പെട്ട് ഇറാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍, തിരിച്ചടിയായി ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ-ശുദ്ധജല പ്ലാന്റുകള്‍ ഇറാന്‍ ലക്ഷ്യം വെച്ചേക്കാം. ഇത് ആഗോളതലത്തില്‍ തന്നെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒപ്പം, ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം ഇനി പഴയതുപോലെ ആകില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

Tags: americaIRANwarCeasefire
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies