കോണ്‍ഗ്രസ് പാകിസ്താന്റെ ഭാഷ സംസാരിക്കുന്നു; സൈന്യത്തെ അപമാനിക്കുന്നവര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് നരേന്ദ്ര മോദി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോണ്‍ഗ്രസ് പാകിസ്താന്റെ ഭാഷ സംസാരിക്കുന്നു; സൈന്യത്തെ അപമാനിക്കുന്നവര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 04:13 pm IST
Facebook
Twitter
WhatsAppTelegram

ബര്‍പേട്ട (അസം): നിര്‍ണ്ണായക ഘട്ടങ്ങളില്‍ പാകിസ്താന്‍ പ്രചരിപ്പിക്കുന്ന അതേ നുണകള്‍ ഏറ്റുപറഞ്ഞ് ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ബര്‍പേട്ടയില്‍ കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള സൈനിക നീക്കങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ രാജ്യവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യന്‍ സായുധ സേന പാകിസ്താനെ മുട്ടുകുത്തിച്ചപ്പോള്‍ അവര്‍ക്ക് സ്തുതി പാടാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുതിര്‍ന്നതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയും എയര്‍ സ്‌ട്രൈക്കിന്റെയും വീര്യത്തെ ചോദ്യം ചെയ്തവര്‍ ശത്രുക്കളുടെ അജണ്ടയ്‌ക്കാണ് ഒത്താശ ചെയ്യുന്നത്. പതിറ്റാണ്ടുകളായി ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ പദ്ധതി നടപ്പിലാക്കാതെ സൈനികരെ വഞ്ചിച്ച കോണ്‍ഗ്രസിന് സൈനിക ക്ഷേമത്തെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ല. ബിജെപി സര്‍ക്കാര്‍ സൈനികരുടെ അവകാശങ്ങള്‍ സംരക്ഷിച്ചു.

അസമിലെ പ്രധാന പ്രശ്‌നമായ അനധികൃത കുടിയേറ്റത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിനെ പ്രധാനമന്ത്രി കഠിനമായി വിമര്‍ശിച്ചു. നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയക്കുന്ന നടപടികളെ കോണ്‍ഗ്രസ് തടസ്സപ്പെടുത്തുകയാണ്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി തദ്ദേശീയരായ ജനങ്ങളുടെ സുരക്ഷ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അസമിലെ സമാധാനം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

യുപിഎ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ നാലിരട്ടി തുകയാണ് നെല്‍കര്‍ഷകര്‍ക്ക് താങ്ങുവിലയായി എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയതെന്ന് കണക്കുകള്‍ നിരത്തി മോദി വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ 4 ലക്ഷം കോടി നല്‍കിയപ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 16 ലക്ഷം കോടി രൂപ കര്‍ഷകരിലെത്തിക്കാന്‍ ബിജെപിക്ക് സാധിച്ചു. അസമിലെ കര്‍ഷകര്‍ക്ക് മാത്രം 7,500 കോടി രൂപയുടെ ആനുകൂല്യം ലഭിച്ചു. വളത്തിന്റെ വില വര്‍ദ്ധനവ് കര്‍ഷകരെ ബാധിക്കാതെ കേന്ദ്രം സബ്‌സിഡി ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ‘രാജകുടുംബം’ നയിക്കുന്ന കോണ്‍ഗ്രസിന് വികസനത്തില്‍ ദീര്‍ഘവീക്ഷണമില്ലെന്ന് മോദി പരിഹസിച്ചു.

അഴിമതി നടത്താന്‍ വേണ്ടി മാത്രമാണ് അവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തങ്ങളുടെ പരാജയങ്ങളുടെ സെഞ്ച്വറി തികയ്‌ക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന പോളിംഗില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം നല്‍കി വികസന തുടര്‍ച്ച ഉറപ്പാക്കാന്‍ അദ്ദേഹം അസം ജനതയോട് ആവശ്യപ്പെട്ടു.

Tags: Narendra ModiElectionCongressBJPIndia
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies