എല്‍പിജി ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ പടയൊരുക്കം; 5 കിലോ സിലിണ്ടറുകള്‍ വ്യാപകമാക്കുന്നു, കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എല്‍പിജി ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ പടയൊരുക്കം; 5 കിലോ സിലിണ്ടറുകള്‍ വ്യാപകമാക്കുന്നു, കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 04:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്തുണ്ടായ പാചകവാതക പ്രതിസന്ധി പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളുമായി കേന്ദ്ര മന്ത്രാലയം. ഗാര്‍ഹിക സിലിണ്ടറുകളുടെ ബുക്കിംഗില്‍ നിയന്ത്രണം വന്നതോടെ ബുദ്ധിമുട്ടിലായ ഉപഭോക്താക്കള്‍ക്കായി 5 കിലോ സിലിണ്ടറുകളുടെ വിതരണം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു. സാധാരണ ഗാര്‍ഹിക കണക്ഷനുകള്‍ ഇല്ലാത്തവര്‍ക്കും സിലിണ്ടറുകള്‍ തീര്‍ന്നുപോയവര്‍ക്കും പെട്ടെന്ന് ലഭ്യമാകുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

യാതൊരു മുന്‍കൂര്‍ അപേക്ഷയുമില്ലാതെ തിരിച്ചറിയല്‍ രേഖ മാത്രം നല്‍കി ആര്‍ക്കും 5 കിലോ സിലിണ്ടറുകള്‍ സ്വന്തമാക്കാം. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ മാത്രം രാജ്യത്ത് 6.6 ലക്ഷം ചെറുകിട സിലിണ്ടറുകള്‍ വിതരണം ചെയ്തു. ശനിയാഴ്ച മാത്രം 90,000 എണ്ണമാണ് വിതരണം ചെയ്തത്. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യയിലേക്കുള്ള എല്‍പിജി വരവ് തടസ്സമില്ലാതെ തുടരുന്നുണ്ട്. 46,650 മെട്രിക് ടണ്‍ പാചകവാതകവുമായി ഈ കപ്പല്‍ കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്ക് പിന്നിട്ടു.

20,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഈ ടാങ്കര്‍ ഉടന്‍ ഇന്ത്യയിലെത്തും. പ്രതിസന്ധി തുടങ്ങിയ ശേഷം രാജ്യത്തെത്തുന്ന എട്ടാമത്തെ ടാങ്കറാണിത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണത്തിലും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച മാത്രം 51 ലക്ഷത്തിലധികം സിലിണ്ടറുകള്‍ വീടുകളിലെത്തിച്ചു. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ ലഭ്യതയില്‍ ഒരു കുറവും വരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഗ്രാമ-നഗര വ്യത്യാസമില്ലാതെ സിലിണ്ടറുകള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് ഈ പുതിയ നീക്കങ്ങള്‍ വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. ഒന്നിലധികം സിലിണ്ടറുകള്‍ ഇല്ലാത്ത സാധാരണക്കാര്‍ക്ക് അടിയന്തര ഘട്ടത്തില്‍ 5 കിലോ സിലിണ്ടറുകള്‍ പ്രയോജനപ്പെടുത്താം.

Tags: IRANHormuzlpg gas
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies