രാജ്യത്തെ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍; ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ അത്യാധുനിക ചികിത്സാ കേന്ദ്രങ്ങള്‍ക്ക് തറക്കല്ലിട്ട് രാജ്നാഥ് സിംഗ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്യത്തെ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍; ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ അത്യാധുനിക ചികിത്സാ കേന്ദ്രങ്ങള്‍ക്ക് തറക്കല്ലിട്ട് രാജ്നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 07:47 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ (റിസര്‍ച്ച് ആന്‍ഡ് റഫറല്‍) പുതുതായി ആരംഭിക്കുന്ന ഒഫ്താല്‍മോളജി (കണ്ണുരോഗം), ഓങ്കോളജി (അര്‍ബുദം), ജോയിന്റ് റീപ്ലേസ്മെന്റ് കേന്ദ്രങ്ങള്‍ക്കും ബേസ് ഹോസ്പിറ്റലിലെ വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. 262-ാമത് ആര്‍മി മെഡിക്കല്‍ കോര്‍പ്സ് സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക ആരോഗ്യ സേവന മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിന്റെ മൃദുശക്തിയുടെ കരുത്തുറ്റ തെളിവായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍മി ഹോസ്പിറ്റലിലെ പുതിയ കേന്ദ്രങ്ങള്‍ വരുന്നതോടെ കാന്‍സര്‍ ചികിത്സ, സങ്കീര്‍ണ്ണമായ സന്ധികള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍, അത്യാധുനിക നേത്രചികിത്സ എന്നിവയില്‍ സൈനിക മെഡിക്കല്‍ സേവനം ലോകനിലവാരത്തിലേക്ക് ഉയരും. ഡല്‍ഹി കന്റോണ്‍മെന്റിലെ ബേസ് ഹോസ്പിറ്റലില്‍ 998 കിടക്കകളും അടിയന്തര സാഹചര്യങ്ങള്‍ക്കായി അധികമായി 100 കിടക്കകളും ഉള്‍പ്പെടുന്ന വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍ നേരിടാന്‍ നവീനമായ ആശയങ്ങളും നൂതന സാങ്കേതികവിദ്യയും സൈനിക ചികിത്സാ രംഗത്ത് സംയോജിപ്പിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.

‘ഇന്നത്തെ കാലത്ത് സുരക്ഷ എന്നത് കേവലം അതിര്‍ത്തി കാക്കല്‍ മാത്രമല്ല, ആരോഗ്യ സുരക്ഷയും അതില്‍ പ്രധാനമാണ്,’ രാജ്നാഥ് സിംഗ് പറഞ്ഞു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പോലുള്ള നിര്‍ണ്ണായക ദൗത്യങ്ങളുടെ വിജയത്തിന് പിന്നില്‍ ശക്തമായ മെഡിക്കല്‍ പിന്തുണയുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഏത് സാഹചര്യത്തിലും തങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാകുമെന്ന് ഉറപ്പുള്ളപ്പോള്‍ സൈനികര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനികരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന മോദി സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളുടെ ഭാഗമായാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍.

Tags: Delhirajnath singfoundation stonenew infra base hospital
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies