കോഴിക്കോട്: മുസ്ലിം ലീഗിൽ അംഗത്വം എടുക്കുന്നതോടെ നേരെ സ്വർഗ്ഗത്തിൽ എത്തുമെന്ന അഡ്വ. ഫൈസൽ ബാബുവിന്റെ പ്രസംഗം ചർച്ചയാകുന്നു. കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാണ് ഫൈസൽ ബാബു. ലീഗിൽ അംഗത്വം എടുക്കുന്നതോടെ മതവും വിശ്വാസവും നിർവചിക്കപ്പെടുന്നുവെന്നും പ്രസംഗത്തിൽ പറയുന്നു
“ലീഗിൽ മെമ്പർഷിപ്പ് എടുത്ത നമ്മൾ ഒന്ന് തിരിഞ്ഞ് നടന്നാൽ നേരെ സ്വർഗത്തിൽ എത്തും. തച്ചനാട്ടുകര പഞ്ചായത്തിൽ ഏതെങ്കിലും കാലത്ത് ഭരണത്തിൽ എത്തിയാൽ ജനകീയാസൂത്രണത്തിന്റെ കോഴി വാങ്ങാൻ പോകുമെന്ന് പൂതി വെക്കുകയും ചെയ്യുന്ന പാർട്ടിയുടെ പേരല്ല മുസ്ലിംലീഗ്. ലീഗിൽ അംഗത്വം എടുക്കുന്നതോടു കൂടി ഞങ്ങൾ ഞങ്ങളുടെ മതം, വിശ്വാസം, രാഷ്‌ട്രീയം, കാഴ്ചപ്പാട്, നയം എല്ലാം നിർവചിക്കപ്പെടുകയാണ്. ലീഗിൽ അംഗത്വം എടുക്കുന്നതോടു കൂടി വാപ്പയെയും പൂർവികരെയും തിരിച്ചറിയുന്നുണ്ട്. ലീഗിൽ മെമ്പർഷിപ്പ് എടുത്താൽ നേരെ അള്ളാഹുവിന്റെ പാദരണ്യങ്ങളിൽ എത്തുമെന്നും” ഫൈസൽ ബാബു പറയുന്നുണ്ട്.
നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രസംഗം ഷെയർ ചെയ്തിരിക്കുന്നത്, ഇതാണ് യുഡിഎഫ് മുന്നോട്ട് വക്കുന്ന ‘ഭാവി മതേതര കേരളം’ എന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. സ്വർഗത്തിലേക്കുള്ള ടിക്കറ്റ് ഇവർ ബൾക്ക് ആയി ബുക്ക് ചെയ്തതാണ്
എന്തൊക്കെ തെമ്മാടിത്തം ചെയ്താലും അവസാനം ലീഗിൽ ഒരു മെമ്പർ ഷിപ്പ് എടുത്താൽ മതി പിന്നെ നേരെ സ്വർഗത്തിൽ എത്താമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ‘ഇയാൾക്ക് വേണ്ടി കഷ്ടപ്പെട്ട് വോട്ട് പിടിക്കുന്ന കോൺഗ്രസുകാരുടെ കാര്യം ആലോചിക്കുമ്പോഴാണ്,
പാവങ്ങൾ അവർ അറിയുന്നില്ലല്ലോ അവരും നരകത്തിലേക്കാണ് പോവുന്നത് എന്ന്’ എന്നിങ്ങനെ നിരവധി കമൻറുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.














