കേരളത്തില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ ഭൂരിപക്ഷം ലഭിക്കില്ല; ബിജെപിയുടെ നിലപാട് നിര്‍ണ്ണായകമാകും: കെ. സുരേന്ദ്രന്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളത്തില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ ഭൂരിപക്ഷം ലഭിക്കില്ല; ബിജെപിയുടെ നിലപാട് നിര്‍ണ്ണായകമാകും: കെ. സുരേന്ദ്രന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 07:18 pm IST
Facebook
Twitter
WhatsAppTelegram

മഞ്ചേശ്വരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും ബിജെപി നിര്‍ണ്ണായക ശക്തിയായി മാറുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ കെ. സുരേന്ദ്രന്‍. മഞ്ചേശ്വരത്ത് തന്റെ നാലാം പോരാട്ടത്തിന് ഇറങ്ങുന്ന അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രവചനം നടത്തിയത്.

കേരളത്തിലെ ജനങ്ങള്‍ ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ അസംതൃപ്തരാണെന്നും എന്നാല്‍ ജനങ്ങളെ നയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ‘യുഡിഎഫിന് കൃത്യമായ വികസന കാഴ്ചപ്പാടില്ല. കെഎസ്ആര്‍ടിസി നഷ്ടത്തിലായിരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന കോണ്‍ഗ്രസ് പ്രകടനപത്രിക അവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് കാട്ടുന്നത്. ഇത്തവണ ഒരു മുന്നണിക്കും ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടില്ല. ആ സാഹചര്യത്തില്‍ ബിജെപിക്ക് നിര്‍ണ്ണായക പങ്കുണ്ടാകും. ബിജെപിയെ പരിഗണിക്കാതെ ഒരു തീരുമാനമെടുക്കാന്‍ ഈ മുന്നണികള്‍ക്ക് കഴിയില്ല,’ അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന യുഡിഎഫ് ആരോപണം മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള തന്ത്രം മാത്രമാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. ബിജെപി ശക്തമായ 30 മണ്ഡലങ്ങളില്‍ പ്രധാന എതിരാളി സിപിഎമ്മാണ്. നേമം, കഴക്കൂട്ടം തുടങ്ങിയ ഇടങ്ങളില്‍ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസുമാണ് രഹസ്യ ധാരണയുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

വികസനം ചര്‍ച്ചയാകുന്ന ഇടങ്ങളില്‍ ബിജെപി വലിയ നേട്ടമുണ്ടാക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലും തൃശൂര്‍ ലോക്സഭാ സീറ്റിലും ബിജെപി നേടിയ വിജയം ഇതിന് തെളിവാണ്. ശബരിമല സ്വര്‍ണ്ണ മോഷണം പോയ വിഷയം പ്രചാരണത്തില്‍ ബിജെപി ശക്തമായി ഉയര്‍ത്തുന്നുണ്ട്. പ്രധാനമന്ത്രി ഇത് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. ഇത് ഒരു ക്ഷേത്രത്തിന്റെ മാത്രം പ്രശ്‌നമല്ല, പലയിടത്തും സമാനമായ അഴിമതികള്‍ നടക്കുന്നു. മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിയെക്കുറിച്ചുള്ള ഭീതി മാറി. മോദി സര്‍ക്കാര്‍ തങ്ങള്‍ക്ക് എതിരല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു.

ഹജ്ജ് തീര്‍ത്ഥാടനത്തില്‍ കൊണ്ടുവന്ന സുതാര്യതയും വിവേചനമില്ലാത്ത വികസനവും സമുദായത്തെ ബിജെപിയോട് അടുപ്പിച്ചു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും ബിജെപിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ തവണത്തെ ചെറിയ വോട്ടിന്റെ പരാജയങ്ങള്‍ ഇത്തവണ മഞ്ചേശ്വരത്ത് വലിയ വിജയമായി മാറുമെന്നും കേരളം മുഴുവന്‍ ഒരു മാറ്റത്തിനായി എന്‍ഡിഎയെ ഉറ്റുനോക്കുകയാണെന്നും കെ. സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ കേരള രാഷ്‌ട്രീയത്തിന്റെ ഗതി മാറ്റുന്ന ശക്തിയായി എന്‍ഡിഎ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: BJPK Surendrankerala election
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies