സഞ്ജുവിന്റെ വിക്കറ്റില്‍ വിതുമ്പി കുഞ്ഞ് ആരാധകന്‍; ആശ്വസിപ്പിക്കാനാകാതെ അമ്മ; ലോകകപ്പ് നായകന്റെ തിരിച്ചുവരവിനായി കാത്തിരുന്ന് ക്രിക്കറ്റ് ലോകം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജുവിന്റെ വിക്കറ്റില്‍ വിതുമ്പി കുഞ്ഞ് ആരാധകന്‍; ആശ്വസിപ്പിക്കാനാകാതെ അമ്മ; ലോകകപ്പ് നായകന്റെ തിരിച്ചുവരവിനായി കാത്തിരുന്ന് ക്രിക്കറ്റ് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 09:35 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഐപിഎല്‍ സീസണിലെ ആദ്യ മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന മലയാളി താരം സഞ്ജു സാംസന്റെ പുറത്താകല്‍ ഒരു നാടിനെ മാത്രമല്ല, കുരുന്നുകളെപ്പോലും എത്രത്തോളം വേദനിപ്പിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാവുകയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളത്തിലിറങ്ങിയ സഞ്ജു നിരാശപ്പെടുത്തിയതോടെ പൊട്ടിക്കരയുന്ന കിച്ചൂട്ടന്‍ എന്ന കുഞ്ഞ് ആരാധകനാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് കവരുന്നത്.

താന്‍ ഏറെ ആരാധിക്കുന്ന താരം ചെറിയ റണ്‍സിന് പുറത്തായപ്പോള്‍ ‘സഞ്ജു സാംസണ്‍ തോറ്റു’ എന്ന് പറഞ്ഞ് ആശ്വാസമില്ലാതെ കരയുകയാണ് കിച്ചൂട്ടന്‍. സഞ്ജു അടുത്ത കളിയില്‍ തിരിച്ചു വരുമെന്നും വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ ക്യാച്ചുകള്‍ എടുക്കുമെന്നും അമ്മ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞ് ആരാധകന്റെ സങ്കടം മാറുന്നില്ല. സഞ്ജുവിന്റെ ഓരോ പന്തും എത്രത്തോളം വൈകാരികമായാണ് ആരാധകര്‍ നോക്കിക്കാണുന്നത് എന്നതിന്റെ തെളിവായി ഈ വീഡിയോ മാറി.

ലോകകപ്പിലെ അവിശ്വസനീയമായ പ്രകടനത്തിന് ശേഷം ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജുവിനെ കണ്ട ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് തിളങ്ങാനായില്ല. ആകെ 22 റണ്‍സ് മാത്രമാണ് ഈ സീസണില്‍ ഇതുവരെ താരത്തിന്റെ സമ്പാദ്യം. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ സഞ്ജു വഹിച്ച പങ്ക് നിസ്തുലമായിരുന്നു. സൂപ്പര്‍ 8 ഘട്ടം മുതല്‍ ഫൈനല്‍ വരെ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയ സഞ്ജു ‘പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്’ കൂടിയായിരുന്നു. ആ ഫോം ഐപിഎല്ലിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

One of the biggest achievements of Sanju Samson life 👀
A little fan crying when Sanju got out that’s real love 🥺https://t.co/SXBvjxgtlb

— Mr Stranger (@mrstranger005) April 8, 2026 

സഞ്ജുവിനെപ്പോലൊരു ക്ലാസ് പ്ലെയര്‍ക്ക് ഒരു വലിയ ഇന്നിംഗ്സിലൂടെ ഫോമിലേക്ക് തിരിച്ചെത്താന്‍ അധികം സമയം വേണ്ടിവരില്ലെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നു. വരും മത്സരങ്ങളില്‍ കിച്ചൂട്ടനെപ്പോലുള്ള ആയിരക്കണക്കിന് ആരാധകരുടെ മുഖത്ത് ചിരി പടര്‍ത്താന്‍ സഞ്ജുവിന് കഴിയുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

Tags: sanju samsonViral Video
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies