തിരുവനന്തപുരം: കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന സുപ്രധാന ദിനം ഇന്ന്. കേരളം രൂപീകൃതമായിട്ട് ദശകങ്ങൾ പലത് പിന്നിട്ടെങ്കിലും ഇത്രയും നിർണ്ണായക തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. ‘ഞാൻ’ അല്ലെങ്കിൽ ‘നീ’ എന്ന ഇടത്- വലത് മുന്നണികളിടെ സ്ഥിരം ശൈലി ഇനി നടപ്പില്ലെന്ന് വ്യക്തമായതും ഈ തെരഞ്ഞെടുപ്പോടെയാണ്.
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വികസനം പറഞ്ഞ് വോട്ട് തേടിയപ്പോൾ, വിഘടന- മത- തീവ്രവാദശക്തികളെ കൂടെ നിർത്താനുള്ള കൈവിട്ട കളികളിലായിരുന്നു എൽഡിഎഫും യുഡിഎഫും. ഈ കാപട്യവും പ്രീണവും പതിവിൽ കൂടുതൽ തിരിച്ചറിഞ്ഞാണ് കേരള ജനത ഇത്തവണ പോളിംഗ് ബൂത്തിൽ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
വോട്ടര്‍പട്ടിക പ്രകാരം സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാരാണുള്ളത്. 1,39,21,868 സ്ത്രീവോട്ടര്‍മാരും 1,32,20,811 പുരുഷന്‍മാരും 273 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമുണ്ട്. 30,495 ബുത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലിൽ നിന്നായി 883 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉള്ളത്. പൊള്ളുന്ന ചൂടാണെങ്കിലും പോളിംഗ് ശതമാനം 85 കടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനറെ കണക്കുകൂട്ടൽ.















