പാലക്കാട്: പാലക്കാടിൽ എൻഡിഎ ജയിച്ച് പദ്ധതികൾ കൊണ്ടുവരരുത് എന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആഗ്രഹിക്കുന്നു എന്ന് ശോഭാ സുരേന്ദ്രൻ. 2,400 കോടിയുടെ പദ്ധതികൾ പാലക്കാട് മണ്ണിൽ പ്രഖ്യാപിച്ചുകൊണ്ടാണ് സ്ഥാനാർത്ഥിയായി മുന്നോട്ടുവന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു ആരോഗ്യ- യുവ മാനിഫെസ്റ്റോ പുറത്തിറക്കിയത്. പാലക്കാട് പ്രധാനമന്ത്രി പ്രചരണത്തിന് വന്നത് ചില മാധ്യമങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. അതിനുശേഷം കേന്ദ്ര കാർഷിക മന്ത്രി ശിവരാജ് സിംഗ് പാർട്ടി നേരിട്ട് വന്ന് കർഷകരുടെ പ്രശ്നങ്ങൾ ആക്കിയതും അവർ കണ്ടില്ല.
ശോഭാ സുരേന്ദ്രൻ വിജയിച്ച് കേന്ദ്ര പദ്ധതികൾ പാലക്കാട് കൊണ്ടുവരരുത് എന്നാണ് മാധ്യമങ്ങൾ ആഗ്രഹിക്കുന്നത്. പാലക്കാട്ടുകാർ ദുരിതമനുഭവിക്കണം എന്ന ലക്ഷ്യമാത്രമാണ് അവർക്കുള്ളത്. കേരള ചരിത്രത്തിൽ ആദ്യമായി നാലായിരം അമ്മമാർ പങ്കെടുത്തത് കൊട്ടിക്കലാശം പാലക്കാട് നടന്നു. എന്നാൽ എത്ര മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തു നവമാധ്യമങ്ങളിലൂടെയാണ് ഈ വിവരം പുറംലോകം അറിഞ്ഞത്.
ഭീകരവാദികളുടെ ഹബ്ബാക്കി പാലക്കാടിനെ ചിലര്‍ മാറ്റി, ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്‍റെയും തണല്‍പ്പറ്റിക്കൊണ്ട് ഒരു മീഡിയ പ്രവര്‍ത്തനം പാലക്കാടിന്‍റെ മണ്ണില്‍ നടക്കുന്നുണ്ട്. തന്നെ വേട്ടയാടാൻ ഇതേ മാധ്യമ സിൻഡിക്കേറ്റ് ശ്രമിക്കുകയാണ്.
വ്യാജ പ്രചരണം അഴിച്ചു വിട്ട മീഡിയ വണ്ണിലെ മാധ്യമപ്രവർത്തകനെ കോടതിയിൽ മുട്ടുകുത്തിക്കും. തലേദിവസം കലക്ടർക്ക് പരാതി നൽകിയ ശേഷമാണ് ഇത്തരം ഒരു കഥയുണ്ടാക്കുന്നത്. മീഡിയവൺ റിപ്പോർട്ടർ ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.















