തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ബോംബ് നിര്‍മ്മാണം ഒരു 'കുടില്‍ വ്യവസായം' പോലെ വളരുന്നു; മമത ബാനര്‍ജി സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ബോംബ് നിര്‍മ്മാണം ഒരു ‘കുടില്‍ വ്യവസായം’ പോലെ വളരുന്നു; മമത ബാനര്‍ജി സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2026, 06:12 pm IST
Facebook
Twitter
WhatsAppTelegram

ബിര്‍ഭുമി: ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിര്‍ഭുമില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ, തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ബോംബ് നിര്‍മ്മാണം ഒരു ‘കുടില്‍ വ്യവസായം’ പോലെ വളരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ അനധികൃത കുടിയേറ്റത്തെ സഹായിക്കുന്നവര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.

‘ഇത് മോദിയുടെ ഗ്യാരണ്ടിയാണ്. അവര്‍ എത്ര ശക്തരായാലും അവരെ തിരിച്ചറിഞ്ഞ് ജയിലിലടയ്‌ക്കും,’ അദ്ദേഹം പറഞ്ഞു. തൃണമൂലിന്റെ പ്രശസ്തമായ ‘മാ-മാട്ടി-മാനുഷ്’ മുദ്രാവാക്യത്തെ കടന്നാക്രമിച്ച പ്രധാനമന്ത്രി, അത് വെറും പൊള്ളയായ വാക്കുകള്‍ മാത്രമാണെന്ന് കുറ്റപ്പെടുത്തി. ‘അമ്മമാര്‍ (മാ) കരയുന്നു, മണ്ണ് (മാട്ടി) കുടിയേറ്റക്കാര്‍ കൈക്കലാക്കി, മനുഷ്യര്‍ (മാനുഷ്) ഭയപ്പാടിലാണ്,’ പ്രധാനമന്ത്രി പറഞ്ഞു. രവീന്ദ്രനാഥ ടാഗോര്‍ ഭയമില്ലാത്ത ഒരു സമൂഹത്തെയാണ് വിഭാവനം ചെയ്തതെങ്കില്‍ തൃണമൂലിന്റെ ‘മഹാ ജംഗിള്‍ രാജ്’ അതിന് നേര്‍വിപരീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022-ലെ ബിര്‍ഭും (ബോഗ്ടൂയി) അക്രമത്തെക്കുറിച്ച് സൂചിപ്പിച്ച പ്രധാനമന്ത്രി, സ്ത്രീകളെയും കുട്ടികളെയും ജീവനോടെ ചുട്ടുകൊന്നത് മനുഷ്യത്വത്തിന് ഏല്‍പിച്ച കളങ്കമാണെന്ന് പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഗോത്രവര്‍ഗ വനിതാ രാഷ്‌ട്രപതിയെ അപമാനിച്ചതിലൂടെ തൃണമൂലിന്റെ അഹങ്കാരവും ഗോത്രവര്‍ഗക്കാരോടുള്ള മനോഭാവവുമാണ് വെളിവായതെന്ന് അദ്ദേഹം ആരോപിച്ചു. ക്രൂരമായ ഈ സര്‍ക്കാരിനെ യാത്രയയക്കാന്‍ ബംഗാളിലെ യുവശക്തി തീരുമാനമെടുത്തു കഴിഞ്ഞു.

ഏപ്രില്‍ 23-നും 29-നും നടക്കാനിരിക്കുന്ന വോട്ടെടുപ്പിലൂടെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 23, 29 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മേയ് നാലിനാണ് വോട്ടെണ്ണല്‍. ബിര്‍ഭുമിന് പുറമെ അസന്‍സോളിലും പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു.

Tags: Narendra Modimamatha banarjeethrinamul congress
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

Latest News

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies