തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് ഇരു മുന്നണികൾക്കെതിരായ ജനവികാരമെന്ന് വിലയിരുത്തൽ. വോട്ടിംഗിനോട് വിമുഖത കാണിക്കുന്ന നഗര മേഖലകളിലടക്കം പോളിംഗ് കുത്തനെ ഉയർന്നത് ഇതിനറെ പ്രതിഫലനമാണ്.
മെയ് 4 ന് സർപ്രൈസുകൾ ഉണ്ടാകുമെന്ന് എൻഡിഎ ക്യാമ്പിന്റെ പ്രവചനം ശരിവെക്കുന്നതാണ് നിലവിൽ പുറത്തുവരുന്ന സൂചനകൾ. അതേസമയം, പോളിംഗ് കുത്തനെ കൂടിയതോടെ ഇരുമുന്നണികളുടെയും ചങ്കിടിപ്പുയർന്നു. പാർട്ടി കോട്ടകളിൽ പോലും തകർന്നടിയും എന്ന റിപ്പോർട്ടുകളാണ് താഴെ തട്ടിൽ നിന്നും നേതൃത്വത്തിലേക്ക് വരുന്നത്.
പൊള്ളുന്ന കാലാവസ്ഥയെ അവഗണിച്ച് ആവേശത്തോടെ പോളിംഗ് സ്റ്റേഷനിൽ എത്തുന്ന മലയാളിയെ ആണ് കഴിഞ്ഞ ദിവസം കണ്ടത്. ജെൻസികൾ തെരഞ്ഞെടുപ്പ് ഉത്സവമാക്കിയതും ഇത്തവണത്തെ പ്രത്യേകതയാണ്. ആറ് മണിക്ക് ശേഷവും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു. ഇതോടെ പോളിംഗ് 78.27 കടന്നു. പാലക്കാടും കോഴിക്കോടും പോളിംഗ് 80 ശതമാനത്തിന് മുകളിലെത്തി. മണ്ഡലാടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂരാണ് ഏറ്റവും കൂടിയ പോളിംഗ്. തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ പോളിംഗ് ശതമാനം ഇനിയും ഉയരാനാണ് സാധ്യത.
കേരള ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന പോളിംഗാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 1960ലായിരുന്നു ഏറ്റവും ഉയർന്ന പോളിംഗ്, 85.72 ശതമാനം. 1987ലെ 80.54 ശതമാനമാണ് പട്ടികയിൽ രണ്ടാമത്. 2021ൽ 76 ശതമാനമായിരുന്നു പോളിംഗ്.
ജില്ലകളിലെ പോളിംഗ് ശതമാനം
തിരുവനന്തപുരം- 77.05
കൊല്ലം-76.28
പത്തനംതിട്ട-70.76
ആലപ്പുഴ-77.39
എറണാകുളം -79.89
കോട്ടയം-74.77
ഇടുക്കി-77.15
തൃശൂര്‍-77.11
പാലക്കാട് -80.37
മലപ്പുറം-79.82
കോഴിക്കോട് -81.36
വയനാട് -78.81
കണ്ണൂര്‍- 78.60
കാസര്‍കോട്- 79.11















