പാലക്കാട് എട്ടിടത്ത് കളളവോട്ട് നടന്നതായി പരാതി; സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് എട്ടിടത്ത് കളളവോട്ട് നടന്നതായി പരാതി; സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2026, 02:44 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി എട്ടിടത്ത് നടന്ന വ്യാപക കളളവോട്ടിന് പിന്നിൽ സിപിഎം നേതൃത്വമെന്ന് പരാതി. മലമ്പുഴ, ഷൊ‌ർണൂർ, തരൂർ,ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ജനാധിപത്യത്തെ വെല്ലുവിളിച്ചു കൊണ്ടുളള ഇടത് മുന്നണിയുടെ വോട്ട് തട്ടിപ്പ് അരങ്ങേറിയത്. സമ്മതിദാനാവകാശം വിനിയോ​ഗിക്കാൻ ആവേശത്തോടെയെത്തിയ കന്നിവോട്ട‌ർമാരുടെ വോട്ട് പോലും സിപിഎം പ്രവർത്തകർ നേരത്തെ തന്നെ വ്യാജമായി രേഖപ്പെടുത്തുകയായിരുന്നു. ക്രമക്കേട് വ്യക്തമായതോടെ കളളവോട്ടിന് ഇരയായവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥ‌ർ അവസരമൊരുക്കി.

മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരം എം.എം.യു.പി സ്കൂളിലെ പോളിങ് സ്റ്റേഷനിൽ 60-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ 69-കാരനായ വിജയനാണ് ത​ന്റെ സമ്മതിദാനാവകാശം മറ്റാരോ വിനിയോ​ഗിച്ചതായി കണ്ടെത്തിയത്. ബൂത്തിലുണ്ടായിരുന്ന ബി.ജെ.പി ഏജ​ന്റ് ഉടൻ തന്നെ വിവരം പുറത്തറിയിച്ച് പ്രതിഷേധം ഉയർത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എൻ.‍ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ ഉദ്യോഗസ്ഥരുമായി സംസാരിച്ച് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വിജയ​ന്റെ നിയമപരമായ അവകാശം പരി​ഗണിച്ച് ഉദ്യോ​ഗസ്ഥ‌ർ ടെൻഡർ വോട്ട് ചെയ്യാൻ അനുവ​ദിച്ചു. സിപിഎം കേന്ദ്രങ്ങളിൽ നിന്നുളള ആസൂത്രിത ശ്രമമാണ് കളളവോട്ടിന് പിന്നിലെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.

ഷൊർണൂർ പരുത്തിപ്രയിലെ ബി.എം.എസ്.എൽ.പി സ്കൂളിൽ 169-ാം നമ്പർ ബൂത്തിൽ കന്നിവോട്ട് ചെയ്യാനെത്തിയ ബി.നിഖിലിനും സമാനസംഭവം നേരിടേണ്ടി വന്നു. ടെൻഡർ വോട്ട് അനുവ​ദിച്ചെങ്കിലും മക​ന്റെ വോട്ട് തട്ടിയെടുത്ത സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് നിഖിലി​ന്റെ പിതാവ് അറിയിച്ചു.തരൂർ മണ്ഡലത്തിലെ പരുത്തിപ്പുളളി എ.എൽ.പി സ്കൂളിൽ നടന്ന കളളവോട്ടിൽ ത​ന്റെ വോട്ട് നഷ്ടമായ കെ.എൽ ബേബിക്ക് സെക്ടർ ഓഫീസ‌ർ ഇടപെട്ട് ടെൻഡർ വോട്ട് ചെയ്യാനായി.

കോങ്ങാട് നിയോജക മണ്ഡലത്തിലെ പറശ്ശേരി പി.ബി.യു.പി സ്കൂളിലെ ബൂത്ത് 94-ൽ കുണ്ടുവംപാടം സ്വദേശി പ്രഭാവതിക്കും ടെൻഡർ വോട്ട് ചെയ്യ്ത് മടങ്ങേണ്ടിവന്നു. സ്ഥലത്തെ ബി.ജെ.പി സ്ഥാനാർത്ഥി രേണു സുരേഷ് ആ‌ർ.ഒ.യെ ഫോണിൽ വിളിച്ച് അടിയന്തര നടപടി സ്വീകരിച്ചത് പ്രഭാവതിക്ക് ആശ്വാസമായി.

ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വ്യാപകമായി കളളവോട്ട് നടന്നു. മീറ്റ്ന സീനിയർ ബേസിക് സ്കൂൾ, ഈസ്റ്റ് ഒറ്റപ്പാലം പടിഞ്ഞാറെക്കര എൽ.പി സ്കൂൾ, അമ്പലപ്പാറ എ.എ എൽ.പി.സ്കൂൾ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. മീറ്റ്ന സ്വദേശികളായ സുലോചന, ഉണ്ണികൃഷ്ണൻ, ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുസ്തഫ, മുണ്ടിരിക്കൽ സ്വദേശി പ്രഭാകരൻ എന്നിവർ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തങ്ങളുടെ വോട്ടുകൾ നേരത്തേ തന്നെ ആരോക്കേയോ രേഖപ്പെടുത്തിയെന്നറിഞ്ഞത്.ഇവർ പ്രതിഷേധിച്ചതോടെ ഉദ്യോ​ഗസ്ഥർ ഇടപ്പെട്ട് നാലുപേർക്കും ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകി.

ജനാധിപത്യപരമായ അവകാശം കവർന്നെടുക്കാനുളള ഇത്തരം നീ്ക്കങ്ങൾ അനുവ​ദിക്കില്ലെന്ന് ബി.ജെ.പി നേത‍ൃത്വം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ രാഷ്‌ട്രീയ പ്രതിഷേധം ശക്തമാകാനാണ് സാധ്യത.

Tags: PalakkadPalakkad Assembly constituencykerala assembly election 2026
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies