ന്യൂഡല്‍ഹി: ബീഹാറിലെ കതിഹാര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ബസ്സും പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കതിഹാര്‍ ജില്ലയിലെ കോര്‍ഹ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗെരാബാരിക്ക് സമീപം ദേശീയപാത 31-ലാണ് അപകടം നടന്നത്.
പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം നില ഗുരുതരമായവരെ വിദഗ്ധ ചികിത്സയ്‌ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണെന്ന് കതിഹാര്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.
അപകടസ്ഥലത്ത് വെച്ച് തന്നെ പത്ത് പേര്‍ മരണപ്പെട്ടതായി കതിഹാര്‍ എസ്.പി ശിഖര്‍ ചൗധരി സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.















