ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. രക്ഷകന്റെ വേഷത്തിലെത്തി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് ഗുരുതര ആരോപണം. ഈ മാസം 4 ന് പുലർച്ചെ കായംകുളത്താണ് ഞെട്ടിക്കുന്ന സംഭവം.
ഓട്ടോയിലായിരുന്നു യുവതിയും സുഹൃത്തായ യുവതിയും അവരുടെ കുടുംബവും യാത്ര ചെയ്തിരുന്നത്. തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നും ഇവർ. ഓട്ടോ അപടകടത്തിൽ പെട്ടതിന് പിന്നാലെ രക്ഷിക്കാനായി കുറച്ചു പേർ എത്തി. ബെക്കിലാണ് സവാദ് എത്തിയത്. അപകടത്തിൽ പെട്ടതിന് എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടന്ന് സവാദും മറ്റൊരാളും ചേർന്ന യുവതിയെ എടുത്തു.
സവാദ് കക്ഷത്തിലൂടെ കയ്യിട്ട് ആണ് എടുത്തതെന്ന് യുവതി വേദനയോടെ പറഞ്ഞു. എന്റെ കരിച്ചിൽ കേട്ട് എല്ലാവരും വിചാരിച്ചത് ആക്സിഡന്റിന്റെ വേദനയാണ് എന്നാണ്. എന്നാൽ ആ സമയത്തും അയാൾ എന്നെ ഉപയോഗിച്ച് കൊണ്ടിരിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ വേഗം ഇവിടെ നിന്ന് പോകണമെന്നും നടന്ന കാര്യങ്ങൾ ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തി. പീന്നീട് തന്റെ ശരീരത്തിലെ പാടുകൾ കണ്ട് ലേഡി ഡോക്ടർ കാര്യം അന്വേഷിക്കുകയായിരുന്നു. ഡോക്ടമാരാണ് പൊലീസിനെ വിളിച്ച് വരുത്തിയതെന്നും യുവതി പറഞ്ഞു.
സംഭവം പുറത്തു പറയരുതെന്ന് സവാദും കൂട്ടരും ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. പരാതിയിൽ നിന്ന് പിൻമാറാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തു. അപകടം നടന്ന ദിവസം തന്നെ പരാതി നൽകിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും യുവതി പറയുന്നു.














