കൊല്ലം: കുരീപ്പുഴ പാലത്തിന് സമീപം കായലിൽ പാർക്ക് ചെയ്തിരുന്ന പൊളിക്കാൻ ഇട്ടിരുന്ന ബോട്ടിനാണ് തീപിടിച്ചത്. ബോട്ട് ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റുകൾ എത്തിയാണ് പിന്നിട് തീ നിയന്ത്രണ വിധേയമാക്കിയത്. അഞ്ച് തൊഴിലാളികൾ ബോട്ടിൽ പണിയെടുക്കുന്നുണ്ടായിരുന്നു.
തൊഴിലാളികൾ ഉടൻ തന്നെ ചാടി ഇറങ്ങി രക്ഷപ്പെട്ടതിനാൽ ആളപായമില്ല. കാലപ്പഴക്കമുളള ഈ ബോട്ടിന്റെ ഉടമ ഷാജഹാൻ എന്ന ആളാണ്. ബോട്ടിന്റെ കുറെയെറെ ഭാഗങ്ങൾ പൊളിച്ച് നീക്കിയിരുന്നു. ഈ സമയത്തുളള ഡീസലിന്റെ ചോർച്ചയാണ് തീപിടിത്തതിന് കാരണമായത്. തുടർന്ന് തീ പടരുകയായിരുന്നു. ഫയർഫോഴ്സും നാട്ടുക്കാരും സംയോജിതമായി ഇടപ്പെട്ടതിനാലാണ് വലിയ ദുരന്തം ഒഴിവായത്.















