ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയുടെ രണ്ടാം നിലയിൽ മരുന്നുകൾ സുക്ഷിച്ചിരുന്ന സ്റ്റോർ റൂമിനാണ് തീപിടിത്തമുണ്ടായത്. അപകടത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളെയും ജീവനക്കാരെയും അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
മരുന്നുകൾ സുക്ഷിച്ചിരുന്ന സ്റ്റോർ റൂമിലെ എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരുന്നുകൾക്ക് തീപിടിച്ചതിനെത്തുടർന്ന് ഉണ്ടായ കനത്ത പുകയും ഗന്ധവും ആശുപത്രി പരിസരത്ത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. രോഗികളെ മറ്റ് വാർഡുകളിലേക്കോ അടുത്തുള്ള ആശുപത്രികളിലേക്കോ മാറ്റാനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.















