പാലക്കാട്: പുതുശ്ശേരി മറുവക്കാട് കനത്ത ചൂടിൽ കുളത്തിലെ വളർത്തുമീനുകൾ ചത്തു പൊങ്ങി. മറുവക്കാട് സുമതി മുരളീധരന്റെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. നടുത്തറ പ്രകാശന്റെ ഉടമസ്ഥതയിലുള്ള കുളം ഇവർ പാട്ടത്തിനെടുത്താണ് മത്സ്യ കൃഷി നടത്തി വരികയായിരുന്നു.
മെയ് മാസത്തിൽ വിളവെടുക്കാൻ തയ്യാറായ കട്ല, റോഹു, തിലോപ്പിയ, മൃഗാല എന്നീ മത്സ്യങ്ങളാണ് ചത്തത്. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സുമതി മുരളീധരൻ പറഞ്ഞു. ഇവ കുളത്തിൽ നിന്നും മാറ്റാനുo പുതിയ കൃഷി ആരംഭിക്കാനും വലിയ ചെലവ് വരും. മികച്ച മത്സ്യ കർഷകയ്‌ക്കുള്ള അവാർഡ് ഒട്ടേറെ തവണ നേടിയായാളാണ് സുമതി. സമാനമായി മറ്റിടങ്ങളിലും കനത്ത ചൂട് മത്സ്യകൃഷിയെ ബാധിച്ചിട്ടുണ്ട്.















