ഐപിഎല്ലിനായി പിഎസ്എല്‍ ഉപേക്ഷിച്ചു; സിംബാബ്വെ താരം ബ്ലെസിംഗ് മുസരബാനിക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്ക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലിനായി പിഎസ്എല്‍ ഉപേക്ഷിച്ചു; സിംബാബ്വെ താരം ബ്ലെസിംഗ് മുസരബാനിക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2026, 03:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനായി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറിയ സിംബാബ്വെ ഫാസ്റ്റ് ബൗളര്‍ ബ്ലെസിംഗ് മുസരബാനിക്ക് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പിഎസ്എല്ലില്‍ കളിക്കുന്നതിനാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പിഎസ്എല്‍ 2026-ല്‍ ഇസ്ലാമാബാദ് യുണൈറ്റഡുമായി കരാറിലെത്തിയ മുസരബാനി, പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേരുന്നതിനായി കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു. വ്യക്തമായ കരാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ച ശേഷം അത് ലംഘിച്ച് മറ്റൊരു ലീഗില്‍ ചേരാന്‍ തീരുമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന് പിസിബി പ്രസ്താവനയില്‍ വ്യക്തമാക്കി.

‘വ്യക്തമായ വാഗ്ദാനവും നിബന്ധനകളും അംഗീകരിച്ചിട്ടും, മറ്റൊരു കരാറിന് വേണ്ടി താരം തന്റെ ബാധ്യതകള്‍ അവഗണിച്ചു,’ പിസിബി പ്രസ്താവനയെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനൊപ്പം പിഎസ്എല്‍ കിരീടം നേടിയിട്ടുള്ള താരമാണ് മുസരബാനി. ഫെബ്രുവരി 11-ന് നടന്ന പിഎസ്എല്‍ ലേലത്തില്‍ താരത്തെ ആരും വാങ്ങിയിരുന്നില്ലെങ്കിലും, വെസ്റ്റ് ഇന്‍ഡീസ് താരം ഷമര്‍ ജോസഫിന് പകരക്കാരനായി ഇസ്ലാമാബാദ് യുണൈറ്റഡ് മുസരബാനിയെ നേരിട്ട് ടീമിലെടുക്കുകയായിരുന്നു. എന്നാല്‍ ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാന് പകരക്കാരനായി കെകെആര്‍ മുസരബാനിയെ സമീപിച്ചതോടെ താരം ഐപിഎല്‍ തിരഞ്ഞെടുക്കുകയായിരുന്നു.

ബിസിസിഐയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 9.2 കോടി രൂപയ്‌ക്ക് ലേലത്തില്‍ വിളിച്ച മുസ്തഫിസുറിനെ കെകെആര്‍ റിലീസ് ചെയ്തിരുന്നു. ഈ ഒഴിവിലേക്കാണ് മുസരബാനി എത്തിയത്. ഈ ഐപിഎല്‍ സീസണില്‍ കെകെആറിനായി രണ്ട് മത്സരങ്ങള്‍ കളിച്ച മുസരബാനി 10.71 എക്കണോമിയില്‍ നാല് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അടുത്തിടെ നടന്ന ടി20 ലോകകപ്പില്‍ 13 വിക്കറ്റുകളുമായി സിംബാബ്വെയെ സൂപ്പര്‍ എയിറ്റില്‍ എത്തിക്കുന്നതില്‍ താരം നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.

Tags: PSLblessing muzurabanipakisthan cricket boardIPLbanned
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies