ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം അനിശ്ചിതത്വത്തില്‍; എസ്ഐടി നിഷ്‌ക്രിയമെന്ന് ആക്ഷേപം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം അനിശ്ചിതത്വത്തില്‍; എസ്ഐടി നിഷ്‌ക്രിയമെന്ന് ആക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2026, 06:21 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ശബരിമലയില്‍ നടന്ന വന്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താതെ നിലയ്‌ക്കുന്നു. സംഭവം നടന്ന് ആറ് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണമായിട്ടും പുതിയ അറസ്റ്റുകളോ തൊണ്ടിമുതല്‍ കണ്ടെത്തലോ ഉണ്ടാകാത്തത് ഭക്തര്‍ക്കിടയിലും രാഷ്‌ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ജംഷഡ്പൂരിലെ ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാത്തതാണ് കുറ്റപത്രം വൈകാന്‍ പ്രധാന കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്. എസ്ഐടിയിലുണ്ടായിരുന്ന എസ്പി പി. ബിജോയ് വിരമിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും പകരം നിയമനം നടത്താത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള അപേക്ഷകള്‍ പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല.

തിരഞ്ഞെടുപ്പ് കാലമായതിനാല്‍ അന്വേഷണം ബോധപൂര്‍വ്വം മന്ദഗതിയിലാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അഞ്ച് പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് രണ്ട് മാസം മുന്‍പ് കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിലോ അത് വീണ്ടെടുക്കുന്നതിലോ അന്വേഷണ സംഘം പരാജയപ്പെട്ടത് വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.

‘ഉന്നതതല ഇടപെടലുകള്‍ വഴി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രത്തിലെ സുരക്ഷയെയും വിശ്വാസത്തെയും ബാധിക്കുന്ന ഇത്രയും ഗൗരവകരമായ കേസില്‍ സര്‍ക്കാരിന്റെ നിസ്സംഗത അംഗീകരിക്കാനാവില്ല.’ – പ്രതിപക്ഷ വൃത്തങ്ങള്‍. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മാത്രമേ കേസില്‍ നിര്‍ണ്ണായകമായ പുരോഗതി ഉണ്ടാകാന്‍ സാധ്യതയുള്ളൂ. പ്രമുഖ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന ഈ കൊള്ളയുടെ അന്വേഷണം നീണ്ടുപോകുന്നത് വരും ദിവസങ്ങളില്‍ വലിയ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടും.

Tags: SABARIMALAGOLD THEFTSIT
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies