വിഷുപ്പുലരിയില്‍ ഗുരുവായൂരപ്പനെ കണികാണാം; ക്ഷേത്രത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിഷുപ്പുലരിയില്‍ ഗുരുവായൂരപ്പനെ കണികാണാം; ക്ഷേത്രത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2026, 09:59 pm IST
FacebookTwitterWhatsAppTelegram

ഗുരുവായൂര്‍: മലയാളിമനസ്സുകളില്‍ ഐശ്വര്യത്തിന്റെ പൊന്‍കണി നിറയ്‌ക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രം ഒരുങ്ങി. വിഷുദിനമായ നാളെ പുലര്‍ച്ചെ 2.55-ന് ഭഗവാനെ കണികാണുന്ന ചടങ്ങുകള്‍ക്ക് തുടക്കമാകും. വന്‍ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദേവസ്വം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുലര്‍ച്ചെ 2.55 മുതല്‍ ഒരു മണിക്കൂര്‍ ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശിക്കാം. കണി കണ്ട് തൊഴുതുവരുന്നവര്‍ക്ക് മേല്‍ശാന്തി ടി.എം. കൃഷ്ണന്‍ നമ്പൂതിരി വിഷുക്കൈനീട്ടം നല്‍കും.

കീഴ്ശാന്തിമാര്‍ ഇന്നു രാത്രി തന്നെ കണിക്കോപ്പുകള്‍ ഒരുക്കും. ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, വാല്‍ക്കണ്ണാടി, സ്വര്‍ണ്ണം തുടങ്ങി ഐശ്വര്യചിഹ്നങ്ങള്‍ ഉരുളിയില്‍ നിരത്തിവെക്കും. പുലര്‍ച്ചെ രണ്ട് മണിയോടെ മേല്‍ശാന്തി ശ്രീലകവാതില്‍ തുറന്ന് ഭഗവാനെ കണി കാണിച്ചശേഷം ദര്‍ശനത്തിനായി ഭക്തരെ അനുവദിക്കും. പുലര്‍ച്ചെ 2.30-ന് ഭരണസമിതി അംഗങ്ങള്‍ക്കും വിവിഐപികള്‍ക്കുമായി ദര്‍ശനം തുടങ്ങും. തുടര്‍ന്ന് 2.55 മുതല്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രാദേശിക ഭക്തര്‍ക്കും 500 ടോക്കണുകള്‍ വീതം 3.30 മുതല്‍ വിതരണം ചെയ്യും.

ദര്‍ശനത്തിനായി നാലമ്പലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ നമസ്‌കാര മണ്ഡപത്തിലെ കണിയും സോപാനത്തിനടുത്ത് ഭഗവാന്റെ തങ്കത്തിടമ്പും കണിക്കോപ്പുകളും ഒരേസമയം ദര്‍ശിക്കാവുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍. ക്ഷേത്രത്തില്‍ നാളെ ദേവസ്വം വക സദ്യയും പാല്‍പായസ വിതരണവും ഉണ്ടായിരിക്കും. കാലത്തും ഉച്ചകഴിഞ്ഞും മേളത്തോടെയുള്ള കാഴ്ചശീവേലിയുണ്ടാകും. ഗുരുവായൂര്‍ ശശി മാരാര്‍, കക്കാട് രാജപ്പന്‍ മാരാര്‍ എന്നിവര്‍ പഞ്ചാരിമേളത്തിന് നേതൃത്വം നല്‍കും. രാത്രിയില്‍ നാഗസ്വരമേളത്തോടെയും ഇടയ്‌ക്കയുടെ അകമ്പടിയോടെയും വിഷുവിളക്ക് എഴുന്നള്ളിപ്പ് നടക്കും.

തിരക്ക് നിയന്ത്രിക്കുന്നതിനായി നെയ്വിളക്ക് ദര്‍ശനം രാവിലെ 7 മണിക്ക് ശേഷം മാത്രമേ അനുവദിക്കൂ. ഭക്തരുടെ ഒഴുക്ക് വര്‍ദ്ധിച്ചാല്‍ ദര്‍ശനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം അറിയിച്ചു. സുരക്ഷയ്‌ക്കായി കൂടുതല്‍ പോലീസിനെയും സെക്യൂരിറ്റി ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്.

Tags: guruvayoor templeready for vishu
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies