'ഞാന്‍ ഡോക്ടറായിട്ടേ മടങ്ങൂ': നിതിന്റെ അവസാന സന്ദേശം പുറത്ത്; അഞ്ചരക്കണ്ടിയില്‍ കൂടുതല്‍ അധ്യാപകര്‍ക്കെതിരെ കേസ് കൊടുക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഞാന്‍ ഡോക്ടറായിട്ടേ മടങ്ങൂ’: നിതിന്റെ അവസാന സന്ദേശം പുറത്ത്; അഞ്ചരക്കണ്ടിയില്‍ കൂടുതല്‍ അധ്യാപകര്‍ക്കെതിരെ കേസ് കൊടുക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2026, 10:10 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നടുക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരുമ്പോള്‍ ക്യാമ്പസില്‍ പ്രതിഷേധം കത്തുന്നു. തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കിടയിലും ഒരു അധ്യാപകന്‍ നല്‍കിയ പിന്തുണയെക്കുറിച്ചും, ഡോക്ടറായി മാത്രമേ താന്‍ മടങ്ങൂ എന്ന നിതിന്റെ ഉറച്ച തീരുമാനത്തെക്കുറിച്ചുമുള്ള ശബ്ദസന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വിദ്യാര്‍ത്ഥികളെ ക്രൂരമായി അധിക്ഷേപിച്ചിരുന്ന ഡോ. എം.കെ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. റാമിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. വെളുത്ത നിറമുള്ളവരെ ‘വെള്ളപ്പാറ്റ’ എന്നും കറുത്തവരെ ‘കറുത്തപശു’ എന്നും വിളിച്ച് റാം നിരന്തരം അപമാനിച്ചിരുന്നു. റാമിന്റെ അധിക്ഷേപങ്ങള്‍ സഹിക്കവയ്യാതെ വിദ്യാര്‍ത്ഥിനികള്‍ ക്ലാസില്‍ പൊട്ടിക്കരഞ്ഞ സംഭവങ്ങള്‍ നിരവധിയാണ്. കരയാന്‍ പോലും ഭയപ്പെട്ട സാഹചര്യമായിരുന്നു ക്യാമ്പസിലെന്നും സഹപാഠികള്‍ ഓര്‍ക്കുന്നു.

റാമിനെ പുറത്താക്കിയതുകൊണ്ട് മാത്രം പ്രതിഷേധം അവസാനിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥി യൂണിയന്‍. എട്ട് അധ്യാപകര്‍ക്കെതിരെ കൂട്ടായ പരാതി നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കുന്നു. അധ്യാപകരുടെ പേര് സഹിതം വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വോട്ടെടുപ്പ് നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ പരാതി തയ്യാറാക്കുന്നത്. ഒരു അധ്യാപകനെതിരെ മാത്രം മുന്നൂറോളം പേരാണ് വോട്ട് ചെയ്തത്. ക്ലാസുകളില്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് വന്‍തുക പിഴ ഈടാക്കുന്ന അധ്യാപകര്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം.

പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ മാനേജ്മെന്റ് ആളെ നിയോഗിച്ചതായും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതികാര നടപടികള്‍ക്ക് മുതിരുന്നതായും യൂണിയന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. തീരുമാനമെടുക്കാന്‍ അധികാരമില്ലാത്ത ഉദ്യോഗസ്ഥരെ ചര്‍ച്ചയ്‌ക്ക് വിട്ട് മാനേജ്മെന്റ് ഒളിച്ചുകളിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. മുന്‍പ് പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്ന നിലപാടില്‍ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനി ഉറച്ചുനില്‍ക്കുന്നു. നിതിന്റെ ലോണ്‍ ആപ്പ് വിഷയം വീട്ടുകാരെ അറിയിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

അവധി കഴിഞ്ഞ് നാളെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ തിരിച്ചെത്തുന്നതോടെ മൊഴിയെടുക്കല്‍ അടക്കമുള്ള പോലീസ് നടപടികള്‍ വേഗത്തിലാകും. നീതി ലഭിക്കും വരെ പഠിപ്പ് മുടക്കിയുള്ള സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

Tags: SuicideNithin Rajlast phone call clip
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies