തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം മെയ് മൂന്നാം വാരവും ഹയർ സെക്കൻഡറിയുടെത് മെയ് 25 ന് പ്രഖ്യാപിക്കും. എസ്എസ്എൽസി മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ മെയ് 2 വരെ 72 കേന്ദ്രങ്ങളിലായി നടക്കും. ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം 89 ക്യാമ്പുകളിലായി ഏപ്രിൽ 16 മുതൽ ആരംഭിക്കും.
യുഎഇയിലെ ഏഴ് കേന്ദ്രങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 512 വിദ്യാർഥികളാണ് ഗൾഫ് മേഖലയിൽ നിന്ന് പരീക്ഷയെഴുതേണ്ടിരുന്നത്. ഈ സാഹചര്യത്തിൽ ഒന്നാം വർഷ തിയറി പരിക്ഷ മാർക്ക്, തുടർ മൂല്യനിർണയം പ്രാക്ടിക്കൽ ഇവ ചേർത്ത് രണ്ടാം വർഷ ഫലം പ്രഖ്യാപിക്കും. തൃപ്തരല്ലാത്തവർക്ക് സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതാം. നിരന്തര മൂല്യനിർണ്ണയ സ്കോറുകൾ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണം. പരാതി പരിഹരിക്കാൻ വിവിധ തലങ്ങളിൽ സമിതികൾ രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.















