നിതിന്റെ ആത്മഹത്യ: കണ്ണൂരിലെ വിവാദ അധ്യാപകന്‍ ഡോ. റാമിനെ പുറത്താക്കി; മാനേജ്മെന്റിന്റെ നടപടി പ്രതിഷേധം കനത്തതോടെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിതിന്റെ ആത്മഹത്യ: കണ്ണൂരിലെ വിവാദ അധ്യാപകന്‍ ഡോ. റാമിനെ പുറത്താക്കി; മാനേജ്മെന്റിന്റെ നടപടി പ്രതിഷേധം കനത്തതോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 06:00 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയ്‌ക്ക് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഡോ. എം.കെ. റാമിനെ കോളേജ് ഭരണകൂടം സ്ഥാനത്ത് നിന്ന് നീക്കി. അധ്യാപകനെതിരെ കടുത്ത നടപടി വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് മാനേജ്മെന്റ് വഴങ്ങുകയായിരുന്നു. ജാതി അധിക്ഷേപവും വിവേചനവും നേരിടേണ്ടി വന്നതിനെത്തുടര്‍ന്നാണ് നിതിന്‍ ജീവിതം അവസാനിപ്പിച്ചതെന്ന പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഡോ. റാമിനെതിരെ കോളേജിലെ നിരവധി വിദ്യാര്‍ത്ഥികളും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഏകദേശം മുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഇയാള്‍ക്കെതിരെ മൊഴി നല്‍കിയത്. വിദ്യാര്‍ത്ഥികളെ അവരുടെ നിറത്തിന്റെ പേരിലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലും വേര്‍തിരിച്ച് കാണുന്ന രീതിയായിരുന്നു ഇയാള്‍ക്കെന്നു വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. ഇത് സ്ഥാപനത്തിനുള്ളില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. നിതിന്റെ മരണത്തിന് പിന്നാലെ ഡോ. റാം ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്‌ട്രീയ സംഘടനകളും വിദ്യാര്‍ത്ഥി കൂട്ടായ്മകളും പ്രതിഷേധം ശക്തമാക്കി. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

ഡോ. റാം, ഡോ. സംഗീത എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പുറമെ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും ഡോ. റാമിനെ ഇനി കോളേജിലേക്ക് തിരിച്ചെടുക്കില്ലെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. ഒളിവില്‍ കഴിയുന്ന പ്രതിയെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Tags: SuicideteacherNithin Rajdr ramdecided to dismissanjarakandy dental college
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies