'സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു'; വനിതാ ബില്‍ പരാജയപ്പെട്ടതില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷത്തിനെതിരെ കടന്നാക്രമണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു’; വനിതാ ബില്‍ പരാജയപ്പെട്ടതില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷത്തിനെതിരെ കടന്നാക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2026, 08:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളാണ് ബില്ലിന്റെ പതനത്തിന് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പകുതി വരുന്ന ജനസംഖ്യയുടെ അവകാശങ്ങള്‍ തടഞ്ഞവര്‍ വരും നാളുകളില്‍ ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും ഉന്നമനം തടയാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ബില്‍ പരാജയപ്പെട്ടപ്പോള്‍ പാര്‍ലമെന്റില്‍ കൈയടിച്ച ‘കുടുംബ പാര്‍ട്ടികള്‍’ വാസ്തവത്തില്‍ സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ് പരിഹസിച്ചത്. ഈ അപമാനം ഭാരതത്തിലെ സ്ത്രീകള്‍ മറക്കില്ല. വനിതാ സംവരണം തടഞ്ഞതിലൂടെ പ്രതിപക്ഷം ചെയ്ത പാപത്തിന് ജനങ്ങള്‍ ശിക്ഷ നല്‍കും. ആരില്‍ നിന്നും ഒന്നും കവര്‍ന്നെടുക്കാനല്ല, മറിച്ച് എല്ലാവര്‍ക്കും അര്‍ഹമായത് നല്‍കാനാണ് ഈ നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.

2029 മുതല്‍ രാജ്യത്ത് വനിതാ സംവരണം പ്രായോഗികമാക്കാനുള്ള സത്യസന്ധമായ നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. കാലഘട്ടത്തിന്റെ ആവശ്യമായ ‘നാരീശക്തി വന്ദന്‍ നിയമം’ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകള്‍ എല്ലാം തിരിച്ചറിയുന്നവരാണെന്നും, തങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ചവരെ അവര്‍ കൃത്യമായി അടയാളപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളെ രാഷ്‌ട്രീയ ആയുധമായി മാത്രം കാണുന്ന പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞവര്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്നും, എന്നാല്‍ വികസനത്തിന്റെ പാതയില്‍ സ്ത്രീകളെ മുന്നിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് തന്റെ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

Tags: Narendra ModiFailedwomens resrvation bill
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies