കളിപ്പാട്ട കാറുകളില്‍ ബോംബ്; ഡല്‍ഹിയില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍; നാലുപേര്‍ പിടിയില്‍
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കളിപ്പാട്ട കാറുകളില്‍ ബോംബ്; ഡല്‍ഹിയില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍; നാലുപേര്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2026, 09:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കുന്ന സ്ഫോടന പരമ്പരകള്‍ക്കായി പദ്ധതിയിട്ട ഭീകരസംഘത്തെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടി. പരിശോധനകള്‍ വെട്ടിച്ച് ജനത്തിരക്കേറിയ ഇടങ്ങളില്‍ സ്ഫോടനം നടത്താനായി റിമോട്ട് കണ്‍ട്രോള്‍ കളിപ്പാട്ട കാറുകളെ മറയാക്കാനായിരുന്നു സംഘത്തിന്റെ നീക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ട് രഹസ്യമായി ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

മഹാരാഷ്‌ട്രയിലെ താനെയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന മുസൈബ് അഹമ്മദ്, മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി മുഹമ്മദ് ഹമ്മദ്, ഭുവനേശ്വറില്‍ നിന്നുള്ള സെക്യൂരിറ്റി ഗാര്‍ഡ് ഷെയ്ഖ് ഇമ്രാന്‍, ബിഹാര്‍ സ്വദേശിയായ പ്ലംബര്‍ മുഹമ്മദ് സൊഹൈല്‍ എന്നിവരെയാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. ചെങ്കോട്ട, ഇന്ത്യ ഗേറ്റ് തുടങ്ങിയ ചരിത്രപ്രധാനമായ ഇടങ്ങളാണ് ഭീകരര്‍ ലക്ഷ്യം വെച്ചിരുന്നത്. സംഘത്തിലെ പ്രധാനിയായ ഷെയ്ഖ് ഇമ്രാന്‍ കഴിഞ്ഞ ഡിസംബറില്‍ ഈ സ്ഥലങ്ങളില്‍ നേരിട്ടെത്തി നിരീക്ഷണം നടത്തിയിരുന്നു.

ഐ.ഇ.ഡി ഘടിപ്പിച്ച കളിപ്പാട്ട കാറുകള്‍ റിമോട്ട് വഴി നിയന്ത്രിച്ച് ജനക്കൂട്ടത്തിനിടയിലേക്ക് എത്തിച്ച് സ്ഫോടനം നടത്താനായിരുന്നു പ്ലാന്‍. രണ്ട് കളിപ്പാട്ട കാറുകള്‍ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ചെങ്കോട്ടയ്‌ക്ക് മുകളില്‍ കറുത്ത പതാക ഉയര്‍ത്തുന്ന ചിത്രങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നു. കൂടാതെ ‘ഘസ്വ-ഇ-ഹിന്ദ്’ പോലുള്ള വിഘടനവാദ ആശയങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ക്ക് പുറമെ ക്യു.ആര്‍ കോഡുകള്‍ വഴിയും ഇവര്‍ നിയമവിരുദ്ധമായി പണം സമാഹരിച്ചിരുന്നതായി സ്പെഷ്യല്‍ സെല്‍ ഡി.സി.പി പ്രവീണ്‍ കുമാര്‍ ത്രിപാഠി വ്യക്തമാക്കി.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നൂതനമായ സാങ്കേതിക വിദ്യകളും ഡിജിറ്റല്‍ പണമിടപാടുകളും സംഘം ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. നിലവില്‍ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്ക് പിന്നില്‍ മറ്റ് അന്താരാഷ്‌ട്ര ഭീകര സംഘടനകളുടെ സഹായമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നഗരത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ വീണ്ടും ശക്തമാക്കി.

Tags: bombtoy carfour terrorist arresteddelhi special police
ShareTweetSendShare

More News from this section

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ശക്തമായ കുലുക്കത്തിൽ 14 പേർക്ക് പരിക്ക്

ഡൽഹിയിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; വൻ കുലുക്കത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 12 പേർക്ക് പരിക്ക്

‘എന്നെ ആക്രമിച്ചത് അഭിജീത് ദീപ്‌കെയുടെ ആളുകൾ’; സിജെപി നേതാവിന്റെ അറസ്റ്റാവശ്യപ്പെട്ട് ഇൻഫ്ലുവൻസർ

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ശനിയാഴ്ച വരെ അതിതീവ്രമഴയ്‌ക്ക് സാധ്യത

തമ്മിലടി രൂക്ഷം; മന്ത്രി സ്ഥാനം കിട്ടാത്തവർ രാജിവെച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും; വിമതർക്കെതിരെ ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്

പാക് അധീന കശ്മീരിലെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു; അൽ ജസീറയ്‌ക്ക് പാകിസ്ഥാനിൽ വിലക്ക്, വെബ്സൈറ്റും ബ്ലോക്ക് ചെയ്തു

Latest News

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു

‘ഉടൻ വരാം’ എന്ന് ഭാര്യയോട് പറഞ്ഞു; പിന്നാലെ സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

തൃഷയെതിരായ വിവാദ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ

ഗൂഗിൾ മാപ്പ് ചതിച്ചു; തോട്ടിൽ വീണ കാറിൽ നിന്ന് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies