പാചകവാതക തട്ടിപ്പ്: വാണിജ്യ സിലിണ്ടറുകളില്‍ പാചക വാതകം നിറച്ച് നല്‍ക്കുന്നു; സംസ്ഥാനത്തൊട്ടാകെ ഇതിനകം പിടിച്ചെടുത്ത് 3000-ഓളം സിലിണ്ടറുകള്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാചകവാതക തട്ടിപ്പ്: വാണിജ്യ സിലിണ്ടറുകളില്‍ പാചക വാതകം നിറച്ച് നല്‍ക്കുന്നു; സംസ്ഥാനത്തൊട്ടാകെ ഇതിനകം പിടിച്ചെടുത്ത് 3000-ഓളം സിലിണ്ടറുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2026, 11:13 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: വിപണിയിലെ പാചകവാതക ക്ഷാമം മുതലെടുത്ത് സിലിണ്ടറുകളില്‍ ഗ്യാസ് കുറച്ച് വില്‍ക്കുന്ന സംഘങ്ങള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് വിഭാഗം നടപടി തുടങ്ങി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡുകളില്‍ ആയിരത്തോളം സിലിണ്ടറുകളാണ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തൊട്ടാകെ ഇതിനകം മൂവായിരത്തോളം സിലിണ്ടറുകള്‍ പിടിച്ചെടുത്തതായി പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ്. ഗോപകുമാര്‍ അറിയിച്ചു.

ഗ്യാസ് ഏജന്‍സികളിലെ ചില ജീവനക്കാരും വിതരണക്കാരും ചേര്‍ന്നാണ് പ്രധാനമായും തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. കൊമേഴ്സ്യല്‍ (വാണിജ്യ) സിലിണ്ടറുകളിലാണ് പ്രധാനമായും കൃത്രിമം നടക്കുന്നത്. 19 കിലോ ഗ്യാസ് ഉണ്ടാകേണ്ട സിലിണ്ടറുകളില്‍ നിന്ന് ഗ്യാസ് ചോര്‍ത്തി 14-15 കിലോ മാത്രം നിറച്ചാണ് പലയിടത്തും വിതരണം ചെയ്യുന്നത്. ഒന്നിലധികം സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ അളവില്‍ ഗ്യാസ് നല്‍കി, ബാക്കി വരുന്നത് കാലി സിലിണ്ടറുകളിലേക്ക് മാറ്റി മറിച്ചുവില്‍ക്കുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ വേഗത്തില്‍ ബുക്ക് ചെയ്യിപ്പിച്ച് അതില്‍ നിന്ന് ഗ്യാസ് വാണിജ്യ സിലിണ്ടറുകളിലേക്ക് മാറ്റി നിറച്ച് ലാഭം കൊയ്യുന്ന രീതിയും വ്യാപകമാണ്.

വാണിജ്യ സിലിണ്ടറുകള്‍ക്ക് വിതരണ പരിധിയില്ലാത്തത് തട്ടിപ്പുകാര്‍ക്ക് സൗകര്യമാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. ചില സ്വകാര്യ ഗ്യാസ് ഏജന്‍സികളുടെ മറവിലും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സപ്ലൈ ഓഫീസര്‍മാരും എന്‍ഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായി വരും ദിവസങ്ങളിലും പരിശോധന തുടരും. കൃത്രിമം കാണിക്കുന്ന ഏജന്‍സികള്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സിലിണ്ടറുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ തൂക്കം പരിശോധിക്കണമെന്നും സംശയമുണ്ടെങ്കില്‍ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Tags: raidLPG cylinderblack market
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies