കരിപ്പൂരില്‍ 1.58 കോടിയുടെ എം.ഡി.എം.എ പിടികൂടി; പോലീസുകാരന്‍ സംശയത്തിന്റെ നിഴലില്‍; എയ്ഡ്പോസ്റ്റ് വളഞ്ഞ് ഡി.ആര്‍.ഐ നീക്കം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കരിപ്പൂരില്‍ 1.58 കോടിയുടെ എം.ഡി.എം.എ പിടികൂടി; പോലീസുകാരന്‍ സംശയത്തിന്റെ നിഴലില്‍; എയ്ഡ്പോസ്റ്റ് വളഞ്ഞ് ഡി.ആര്‍.ഐ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2026, 12:07 pm IST
Facebook
Twitter
WhatsAppTelegram

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ചോക്ലേറ്റ് കവറുകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കിലോയോളം എം.ഡി.എം.എ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40) അറസ്റ്റിലായി. ലഹരിക്കടത്തിന് പോലീസിന്റെ ഒത്താശ ലഭിക്കുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്ന് വിമാനത്താവളത്തിലെ പോലീസ് എയ്ഡ്പോസ്റ്റ് വളഞ്ഞ ഉദ്യോഗസ്ഥര്‍ ഒരു പോലീസുകാരനെ കസ്റ്റഡിയിലെടുത്തത് സേനയ്‌ക്ക് നാണക്കേടായി. കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി, കണ്ണൂര്‍, കോഴിക്കോട് യൂണിറ്റുകളില്‍ നിന്നുള്ള ഡി.ആര്‍.ഐ സംഘം അതിസാഹസികമായാണ് പരിശോധന നടത്തിയത്.

ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം യാത്രക്കാരുടെ വേഷത്തില്‍ കസ്റ്റംസ് ഹാളിനുള്ളില്‍ നിലയുറപ്പിച്ചു. മറ്റൊരു സംഘം പുറത്ത് കാവല്‍ നിന്നു. ഹാരിസിന്റെ ബാഗേജ് പരിശോധിച്ചപ്പോള്‍ ചോക്ലേറ്റ് പാക്കറ്റുകള്‍ക്കുള്ളിലായി വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. അന്താരാഷ്‌ട്ര വിപണിയില്‍ ഇതിന് 1.58 കോടി രൂപ വിലവരും. പിടിയിലായ ഹാരിസിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കരിപ്പൂര്‍ സ്റ്റേഷനിലെ ഒരു സിവില്‍ പോലീസ് ഓഫീസറുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചത്. ഇതോടെ പുറത്തുണ്ടായിരുന്ന ഡി.ആര്‍.ഐ സംഘം എയ്ഡ്പോസ്റ്റ് വളയുകയായിരുന്നു.

ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളില്‍ ഒന്ന് പുറത്തേക്ക് എറിഞ്ഞു. പിന്നീട് ഉദ്യോഗസ്ഥര്‍ ഇത് കണ്ടെടുത്തിട്ടുണ്ട്. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം നോട്ടീസ് നല്‍കി ഇയാളെ വിട്ടയച്ചു. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷമേ ഇയാളുടെ പങ്കില്‍ കൂടുതല്‍ വ്യക്തത വരൂ എന്ന് ഡി.ആര്‍.ഐ അറിയിച്ചു. ലഹരി മാഫിയകള്‍ക്ക് പോലീസില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ചോരുന്നുണ്ടെന്ന സംശയം ഡി.ആര്‍.ഐയ്‌ക്ക് നേരത്തെയുണ്ടായിരുന്നു.

അടുത്തിടെ എറണാകുളം സ്വദേശിനിയെ എം.ഡി.എം.എയുമായി പിടികൂടിയ കേസിലും കരിപ്പൂര്‍ സ്വദേശിയുടെ വീട്ടില്‍ നടന്ന റെയ്ഡിലും പോലീസിന്റെ വഴിവിട്ട സഹായം സംശയിക്കപ്പെടുന്നുണ്ട്. ഈ കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം ഗൗരവകരമാണെങ്കിലും പ്രതികരിക്കാന്‍ കരിപ്പൂര്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പോലീസുകാരന്റെ ഫോണ്‍ രേഖകള്‍ പുറത്തുവരുന്നതോടെ ലഹരിക്കടത്ത് സംഘവും പോലീസും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: karipoor airportone arrestedMDMA Seized
Share
Tweet
SendShare

More News from this section

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Latest News

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies