ടിഎംസി ഗുണ്ടകള്‍ കീഴടങ്ങുക; ആരെയും വെറുതെ വിടില്ല; സൗജന്യ റേഷന്‍, വീട് നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം, സൗജന്യ ചികിത്സ എന്നിവ ഉറപ്പാക്കും: ആഞ്ഞടിച്ച് പ്രധാനമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ടിഎംസി ഗുണ്ടകള്‍ കീഴടങ്ങുക; ആരെയും വെറുതെ വിടില്ല; സൗജന്യ റേഷന്‍, വീട് നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം, സൗജന്യ ചികിത്സ എന്നിവ ഉറപ്പാക്കും: ആഞ്ഞടിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2026, 01:54 pm IST
Facebook
Twitter
WhatsAppTelegram

ബങ്കുര: പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ സ്ത്രീകള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ടിഎംസി സര്‍ക്കാര്‍ വന്‍ ചതിയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സംസ്ഥാനത്തെ അഴിമതിക്കാര്‍ക്കും മാഫിയകള്‍ക്കും കടുത്ത ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാര്‍ലമെന്റില്‍ സ്ത്രീ സംവരണ ബില്‍ പാസാക്കുന്നതിനെ എതിര്‍ത്തതിലൂടെ ടിഎംസി ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസുമായി ചേര്‍ന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ടിഎംസി ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിച്ചു.

‘ടിഎംസി ഗുണ്ടകള്‍ക്കും സിന്‍ഡിക്കേറ്റുകള്‍ക്കും ഞാന്‍ നല്‍കുന്ന അവസാന അവസരമാണിത്. ഏപ്രില്‍ 29-നകം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുക. മെയ് 4-ന് ശേഷം ആരെയും വെറുതെ വിടില്ല,’ – പ്രധാനമന്ത്രി പറഞ്ഞു. ടിഎംസി നേതാക്കളുടെ ഭീഷണി കലര്‍ന്ന ഭാഷ അവരുടെ തോല്‍വി ഭീതിയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് ആദ്യത്തെ ഗോത്രവര്‍ഗ വനിതാ രാഷ്‌ട്രപതിയെ നല്‍കിയത് ബിജെപിയാണ്. എന്നാല്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ അപമാനിക്കുന്ന നിലപാടാണ് ടിഎംസി സ്വീകരിക്കുന്നത്. അവര്‍ക്ക് ഗോത്രവര്‍ഗക്കാരോടുള്ള വിദ്വേഷമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും മോദി കുറ്റപ്പെടുത്തി.

മറ്റ് ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ബംഗാളിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സൗജന്യ റേഷന്‍, വീട് നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം, സൗജന്യ ചികിത്സ എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അനധികൃത കുടിയേറ്റക്കാര്‍ക്കായി നിയമങ്ങള്‍ ലംഘിക്കുന്ന ടിഎംസി, ഭരണഘടനാ വിരുദ്ധമായി മതപരമായ സംവരണം പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ബങ്കുരയിലെ റാലിയില്‍ ആരോപിച്ചു. മെയ് 4-ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ബംഗാളില്‍ പുതിയ ചരിത്രം പിറക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags: Narendra Modibengal
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies