മാര്‍ ഇവനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഡാനിയേല്‍ കുഴിതടത്തില്‍ അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാര്‍ ഇവനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഡാനിയേല്‍ കുഴിതടത്തില്‍ അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2026, 06:40 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും തിരുവനന്തപുരം മാര്‍ ഇവനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ഡാനിയേല്‍ കുഴിതടത്തില്‍ അന്തരിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പ്രമുഖ പുരോഹിതനായ അദ്ദേഹം വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. 24ന് ഉച്ചയ്‌ക്ക് 2 മണിക്ക് പത്തനംതിട്ട ഉള്ളന്നൂര്‍ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തില്‍ സംസ്‌കാരം നടത്തും.

1983 ഡിസംബര്‍ 1-ന് മാര്‍ ഇവനിയോസ് കോളേജിലെ സിറിയക് വിഭാഗം അധ്യാപകനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് കോളേജിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അദ്ദേഹം വിവിധ പദവികള്‍ അലങ്കരിച്ചു. 22 വര്‍ഷക്കാലം സെന്റ് തോമസ് ഹോസ്റ്റല്‍ വാര്‍ഡനായി സേവനമനുഷ്ഠിച്ചു. 1997 മുതല്‍ 2000 വരെ കോളേജ് ബര്‍സാറായി പ്രവര്‍ത്തിച്ചു. അദ്ദേഹം പ്രിന്‍സിപ്പിലായി ചുമതലയേറ്റ സമയത്താണ് പ്രീ-ഡിഗ്രി വിദ്യാഭ്യാസം നിര്‍ത്തലാക്കി പ്ലസ് ടു ബോര്‍ഡ് നിലവില്‍ വന്ന നിര്‍ണ്ണായക കാലഘട്ടം.

അദ്ദേഹത്തിന്റെ ഭരണകാലത്താണ് മാര്‍ ഇവനിയോസ് കോളേജ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട പല നേട്ടങ്ങളും കൈവരിച്ചത്. ബി.വി.എം.സി, ജേണലിസം, ജെ.എം.സി എന്നീ പുതിയ കോഴ്സുകള്‍ കോളേജില്‍ ആരംഭിച്ചത് അദ്ദേഹത്തിന്റെ മുന്‍കൈയ്യിലാണ്. കോളേജിന്റെ പ്രവര്‍ത്തന മികവ് പരിശോധിക്കാന്‍ രണ്ടാമത്തെ നാക് ടീം എത്തിയത് ഇക്കാലത്താണ്. മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് കോളേജിന് ‘A’ ഗ്രേഡ് ലഭിക്കുകയും ചെയ്തു.

ഇഗ്‌നോയുടെ ലേണിംഗ് സെന്ററും പരീക്ഷാ സെന്ററും കോളേജില്‍ ആരംഭിച്ചത് ഫാ. ഡാനിയേലിന്റെ കാലത്താണ്. നിലവില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇഗ്‌നോ സെന്ററുകളില്‍ ഒന്നാണിത്. കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട നിരവധി ഉന്നത പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റിയില്‍ ബാര്‍ഡ് ഓഫ് സ്റ്റഡീസ് (ഹീബ്രു & സിറിയക്) ചെയര്‍മാന്‍, ഫാക്കല്‍റ്റി ഓഫ് ഓറിയന്റല്‍ സ്റ്റഡീസ് മെമ്പര്‍, ഫാക്കല്‍റ്റി ഓഫ് ഓറിയന്റല്‍ സ്റ്റഡീസ് മെമ്പര്‍, അക്കാദമിക് കൗണ്‍സില്‍ എന്നീ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

കൂടാതെ, തിരുവനന്തപുരം മലങ്കര കത്തോലിക്കാ കോളേജ് മാനേജ്മെന്റ് സെക്രട്ടറി, ഡല്‍ഹി ഗുഡ്ഗാവ് സെന്റ് ജോണ്‍ ക്രിസോസ്റ്റം രൂപതയുടെ ചീഫ് വികാരി ജനറല്‍, എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വിദ്യാഭ്യാസ-സാമൂഹിക മേഖലയിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

Tags: passed awayfr.daniel kuzhithadathil
Share
Tweet
SendShare

More News from this section

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies