രാജ്യവിരുദ്ധ ഗൂഢാലോചന: രണ്ട് ഭീകരരെ ഗുജറാത്ത് എടിഎസ് പിടികൂടി; ലക്ഷ്യമിട്ടത് രാഷ്ട്രീയ നേതാക്കളെയും ആര്‍എസ്എസ് പ്രമുഖരെയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്യവിരുദ്ധ ഗൂഢാലോചന: രണ്ട് ഭീകരരെ ഗുജറാത്ത് എടിഎസ് പിടികൂടി; ലക്ഷ്യമിട്ടത് രാഷ്‌ട്രീയ നേതാക്കളെയും ആര്‍എസ്എസ് പ്രമുഖരെയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2026, 09:41 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗര്‍: ഇന്ത്യയില്‍ സായുധ വിപ്ലവത്തിലൂടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ‘ഗസ്വ-ഇ-ഹിന്ദ്’ എന്ന പേരില്‍ ഗൂഢാലോചന നടത്തിയ രണ്ട് തീവ്രവാദികളെ ഗുജറാത്ത് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തവരാണ് വലയിലായത്. പ്രമുഖ രാഷ്‌ട്രീയ നേതാക്കളെയും ആര്‍എസ്എസ് ഭാരവാഹികളെയും വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി എടിഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ഗുജറാത്തിലെ പഠാന്‍ ജില്ലയിലുള്ള സിദ്ധ്പൂര്‍ സ്വദേശി ഇര്‍ഫാന്‍ കാലേഖാന്‍ പഠാന്‍, മുംബൈ സാകിനാക്ക സ്വദേശി മുര്‍ഷിദ് സാഹിദ് അക്തര്‍ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. മഹാരാഷ്‌ട്ര പോലീസിന്റെ സഹായത്തോടെ മുംബൈയില്‍ നിന്നാണ് മുര്‍ഷിദിനെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 11 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധിച്ചപ്പോള്‍ ഗുരുതരമായ വിവരങ്ങളാണ് പുറത്തുവന്നത്.

ആര്‍ഡിഎക്‌സ് ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഇവര്‍ കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ഭീകരസംഘടനകളുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നു. ഇന്ത്യയിലേക്ക് ആയുധങ്ങള്‍ എത്തിക്കാനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താനും ഇവര്‍ ശ്രമിച്ചിരുന്നതായി എടിഎസ് കോടതിയെ അറിയിച്ചു. രാജ്യവിരുദ്ധമായ ചാറ്റുകള്‍, പ്രകോപനപരമായ വീഡിയോകള്‍, തീവ്രവാദ ആശയങ്ങള്‍ അടങ്ങിയ രേഖകള്‍ എന്നിവ ഇവരുടെ ഫോണുകളില്‍ നിന്ന് കണ്ടെടുത്തു.

രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക (സെക്ഷന്‍ 148), ക്രിമിനല്‍ ഗൂഢാലോചന (സെക്ഷന്‍ 61) തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇവര്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കൈകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് എടിഎസ് നീക്കം. കേന്ദ്ര ഏജന്‍സികളും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗുജറാത്ത് എടിഎസില്‍ നിന്ന് തേടിയിട്ടുണ്ട്.

Tags: Arrestgujarat atslink with isis
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies