തൃശൂർ: കേരളത്തിൽ അതിവേഗം മുളച്ച് പൊങ്ങിയ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എൻഐഎക്ക് പരാതി. ബിജെപി തൃശൂർ ജില്ലാ ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസാണ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൻഐഎക്ക് കത്ത് അയച്ചിരിക്കുന്നത്. ഇത്തരം റെസ്റ്റോറൻറുകൾ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നത് പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രസർക്കാർ നോട്ട് നിരോധനിച്ച ശേഷമാണ് സംസ്ഥാനത്ത് കൂടുതലയായും ഇത്തരം ഹോട്ടലുകൾ പ്രവർത്തിച്ച് തുടങ്ങിയത്. ഇതും സംശയം ജനിപ്പിക്കുന്നതാണെന്നും അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്..
വലിയ ഫണ്ട് ആവശ്യമുള്ള ഇത്തരം സ്ഥാപനങ്ങൾ സംസ്ഥാനത്തുടനീളം നിശ്ചിത കാലേയളവിൽ ആരംഭിച്ചത് സംശയാസ്പദമാണ്. ഇതിന് വിദേശ ഫണ്ടുകൾ എത്തിയോ എന്ന് പരിശോധിക്കപ്പെടണം. നിരോധിത സംഘടനയായ പിഎഫ്ഐക്ക് ഇവയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.















