മുംബൈ: പേടിഎം പെയ്‌മന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. തീരുമാനം ഏപ്രിൽ 24 മുതൽ പ്രാബല്യത്തിലാക്കി ഉത്തരവ് പുറത്തിറങ്ങി. ഇത് പ്രകാരം പേടിഎം പെയ്‌മന്റ് ബാങ്കിന് ബിസിനസ് നടത്താൻ അനുമതിയുണ്ടാകില്ല.
ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളുമായി ബാങ്ക് പ്രവർത്തിക്കും.
നിക്ഷേപകർക്ക് നിലവിലുള്ള പണം പിൻവലിക്കാൻ അവസരമുണ്ടാകും. എന്നാൽ, പേടിഎം ആപ്പ് വഴിയുള്ള യു.പി.ഐ. ഇടപാടുകളെ ലൈസൻസ് റദ്ദാക്കിയത് ബാധിക്കില്ല.















