പോലീസിനും രക്ഷയില്ല; എസ്. ഐ താമസിക്കുന്ന വാടകവീട് കുത്തിത്തുറന്ന് കവർച്ച : 19-കാരൻ പിടിയിൽ; കൂട്ടുപ്രതികൾക്കായി തെരച്ചിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസിനും രക്ഷയില്ല; എസ്. ഐ താമസിക്കുന്ന വാടകവീട് കുത്തിത്തുറന്ന് കവർച്ച : 19-കാരൻ പിടിയിൽ; കൂട്ടുപ്രതികൾക്കായി തെരച്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2026, 11:24 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മുക്കത്ത് പട്ടാപ്പകൽ എസ്. ഐയുടെ വീട്ടിലുണ്ടായ മോഷണത്തിൽ പണവും ഉപകരണങ്ങളും നഷ്ടമായി. മുത്തേരി കാപ്പുമല വളവിൽ ബെവറജസ് ഔട്ട്‌ലെറ്റിന് സമീപം എസ്.ഐ. ശ്രീരാഗ് വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം.

കേസിൽ അരീക്കോട് പുത്തൻപീടികസ്വദേശി മിയാസ് ബാബുവിനെ (19) മുക്കം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുക്കത്തെ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള ഈ വീട്ടിൽ ഒട്ടേറെ മുറികളാണുളളത്. ഈ വീട്ടിലെ ഒരു മുറിയിലാണ് എസ്.ഐ. വാടകയ്‌ക്ക് താമസിച്ചിരുന്നത്. തൊട്ടടുത്ത മുറികളിൽ വീട്ടുടമയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളാണ് താമസിക്കുന്നത്.

വൈകീട്ട് മൂന്ന് മണിയോടെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷ് വീട്ടിലെത്തി പ്രധാനവാതിൽ തുറന്നതോടെ അപരിചിതനായ ഒരാളെ വീടിനകത്ത് കാണുകയായിരുന്നു. ഇതിനിടെ രണ്ടുപേർ ഓടി രക്ഷപ്പെടുകയായിരുന്നു. സംശയം തോന്നിയ സനീഷ്, മിയാസ് ബാബുവിനെ കീഴ്‌പ്പെടുത്തി മുക്കം പോലീസിൽ വിവരം അറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ മുക്കം പോലീസ് മിയാസ് ബാബുവിനെ

കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. പിൻവാതിൽ കുത്തിപ്പൊളിച്ചാണ് മൂന്നംഗ മോഷണസംഘം വീടിനകത്ത് കയറിയത്. മോഷണ സമയത്ത് വീട്ടിൽ മറ്റാരുമില്ലായെന്ന് ഉറപ്പായതോടെ വീടിനകത്തെ മൂന്ന് വാതിലുകളും തകർത്ത് പ്രതികൾ മറ്റ് മുറികളിൽ കയറുകയായിരുന്നു. ഓടിരക്ഷപ്പെട്ട പ്രതികൾ എസ്.ഐയുടെ താമസസ്ഥലത്ത് നിന്നും 8500 രൂപയും പവർബാങ്കും ഡ്രിമ്മറും കൊണ്ടുപോയിട്ടുണ്ട്. ലാപ് ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് സാധനങ്ങൾ വീടിന് പുറത്ത് എത്തിച്ചെങ്കിലും കൈക്കലാക്കാൻ സാധിച്ചിട്ടില്ല.

അന്വേഷണത്തിൽ ബെവറജസ് ഔട്ട് ലെറ്റിലെത്തി മദ്യപിച്ചശേഷം, പ്രതികൾ മദ്യലഹരിയിൽ മോഷണം നടത്തുകയായിരുന്നുവെന്നാണ് സൂചന. മിയാസ് ബാബുവിനെ ചോദ്യം ചെയ്തതിലൂടെ കൂടെയുണ്ടായിരുന്ന മോഷ്ടാക്കളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മറ്റ് രണ്ട് മോഷ്ടാക്കളെ ഉടൻ പിടികൂടുമെന്ന് മുക്കം പോലീസ് അറിയിച്ചു. മലയോരമേഖലയിൽ ഇത്തരം മോഷണങ്ങൾ പതിവായിരുന്നുവെങ്കിലും നിലവിൽ പോലീസിനും രക്ഷയില്ലാത്ത സാഹചര്യമാണ്.

Tags: Policetheft
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies