ആലപ്പുഴ : കായംകുളത്ത് 15 വയസുകാരിക്ക് പാമ്പുകടിയേറ്റു. എരുവ സ്വദേശിനിയായ വിദ്യാർത്ഥിനിക്കാണ് ഇന്നലെ രാത്രി പാമ്പുകടിയേറ്റത്.
ഉടൻതന്നെ കായംകുളം ആശുപത്രിയിലെത്തിച്ച് ആന്റി വെനം നൽകി. 5 ഡോസ് ആന്റി വെനം കൊടുത്തതിനു ശേഷം
കുട്ടിയെ നൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വിദ്യാർത്ഥിനി ICU വിൽ നിരീക്ഷണത്തിലാണ്.
എരുവ സ്വദേശി സന്തോഷിൻ്റ മകൾ 15 വയസുള്ള അനാമിക ക്കാണ് പാമ്പുകടിയേറ്റത്.















