കഷ്ടം!!! ചുവരുമില്ല, മുറിയുമില്ല; വൈദ്യുതിയും വെളളവുമില്ല; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള ധൃതിപിടിച്ച് ഉദ്ഘാടനം; പൂ‌ർത്തിയാകാത്ത കായികഭവൻ സർക്കാരിന് തിരിച്ചടിയാവുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഷ്ടം!!! ചുവരുമില്ല, മുറിയുമില്ല; വൈദ്യുതിയും വെളളവുമില്ല; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള ധൃതിപിടിച്ച് ഉദ്ഘാടനം; പൂ‌ർത്തിയാകാത്ത കായികഭവൻ സർക്കാരിന് തിരിച്ചടിയാവുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2026, 12:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കായികമന്ത്രി തിരുവനന്തപുരത്ത് കഴിഞ്ഞ മാസമാണ് കായികഭവൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇതുവരെയും ഇതി​ന്റെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഒരു കെട്ടിടം മാത്രമാണ് ഇപ്പോഴും ഇവിടെ നിലവിലുളളത്. ഇതുവരെ ചുവരുകളോ മുറികളോ പണിതിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് മാർച്ചിൽ കായികഭവന്‍റെ ഉദ്ഘാടനം നടന്നു.

പൂ‌ർത്തികരിക്കാതെ ഉദ്ഘാടനം നടത്തിയതിനെ തുടർന്നുളള പ്രതിഷേധത്തിൽ മന്ത്രിയുടെ വെല്ലുവിളി ഒരു മാസം കഴിഞ്ഞു വന്നുനോക്കാനായിരുന്നു. എന്നാല്‍ കായികമന്ത്രി വാക്ക് പാലിച്ചിട്ടില്ല. മന്ത്രി പറഞ്ഞ സമയം കഴിഞ്ഞിട്ടും കെട്ടിടം പഴയപടി തന്നെയാണുള്ളത്. മാർച്ച് പതിനൊന്നിനാണ് തിരുവനന്തപുരം വാൻറോസ് ജങ്ഷനിൽ കായികഭവന്‍റെ ഉദ്ഘാടനം നടന്നത്. ചുവരുമില്ല മുറിയുമില്ല വൈദ്യുതിയോ വെളളമോ ഇല്ല . എന്നിട്ടും തുണിയിട്ട് മറച്ച് വേദിയൊരുക്കി, പരവതാനി വിരിച്ച് കായികമന്ത്രി കെട്ടിടം ആഘോഷപൂർവം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പദ്ധതിക്ക് എട്ടരക്കോടി രൂപയാണ് ആദ്യഘട്ടത്തിൽ ചെലവിട്ടത്. എന്നാല്‍ കസേരയിടാൻ പോലും ഒരു മുറിയില്ലാത്ത അവസ്ഥയാണ് നിലവില്‍. പദ്ധതിക്കായി ല​ഭിച്ച പണം എവിടെ പോയി? കിട്ടിയ തുകയുടെ പകുതിയെങ്കിലും ​ഇതിനുവേണ്ടി ചിലവഴിച്ചുവെങ്കിൽ ഇ​ങ്ങനെയല്ലായിരുന്നു കായിക ഭവൻ ഉണ്ടാവേണ്ടിയിരുന്നത്. പടിക്കെട്ടിന് കൈവരിപോലും പണിതിട്ടില്ല. സർക്കാരി​ന്റെ പ്രത്യക്ഷമായ ഈ വീഴ്‌ച്ചയിലും രണ്ടാംഘട്ട അനുമതിയാവാത്തതും പണം പാസാവാത്തതുമാണ് ഇതിന് കാരണമെന്നാണ് കായിക മന്ത്രിയുടെ ന്യായീകരണം.

Tags: V Abdurahman
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies