മാലിയില്‍ ഭീകരാക്രമണം: വിമാനത്താവളത്തിന് സമീപം വെടിവെയ്പ്പും സ്‌ഫോടനവും; നടുങ്ങി തലസ്ഥാനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാലിയില്‍ ഭീകരാക്രമണം: വിമാനത്താവളത്തിന് സമീപം വെടിവെയ്പ്പും സ്‌ഫോടനവും; നടുങ്ങി തലസ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2026, 07:25 pm IST
Facebook
Twitter
WhatsAppTelegram

ബമാകോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയുടെ തലസ്ഥാനമായ ബമാകോയില്‍ വന്‍ ഭീകരാക്രമണം. സൈനിക താവളങ്ങളും അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള സുരക്ഷാ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഏകോപിപ്പിച്ചുള്ള ആക്രമണങ്ങള്‍ നടന്നത്. വെടിവെയ്പ്പും ശക്തമായ സ്‌ഫോടനങ്ങളും നഗരത്തെ നടുക്കി. ബമാകോയ്‌ക്ക് പുറത്തുള്ള പ്രധാന സൈനിക കേന്ദ്രമായ ‘കാറ്റി’ ബേസിന് സമീപമാണ് ആദ്യ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. പിന്നാലെ മിനിറ്റുകളോളം നീണ്ടുനിന്ന വെടിവെയ്പ്പും റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ് തമ്പടിച്ചിരിക്കുന്ന വിമാനത്താവളത്തിന് സമീപത്തെ സൈനിക ക്യാമ്പിലും ആക്രമണം നടന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് മേഖലയിലേക്കുള്ള റോഡുകളെല്ലാം സുരക്ഷാ സേന അടച്ചു. തലസ്ഥാനത്തിന് പുറമെ സേവാറെ, കിഡാല്‍, ഗാവോ തുടങ്ങിയ നഗരങ്ങളിലും സമാനമായ ആക്രമണങ്ങള്‍ ഒരേസമയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, അല്‍-ഖ്വയ്ദയുടെ പ്രാദേശിക വിഭാഗമായ ‘ജമാഅത്ത് നുസ്റത്ത് അല്‍-ഇസ്ലാം വല്‍-മുസ്ലിമീന്‍’ ആണ് ഇതിന് പിന്നിലെന്ന് സുരക്ഷാ വൃത്തങ്ങള്‍ സംശയിക്കുന്നു.

മാലിയിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നിരന്തരം ആക്രമണം നടത്തുന്ന വിഭാഗമാണിത്. 2020-ലും 2021-ലും നടന്ന സൈനിക അട്ടിമറികള്‍ക്ക് ശേഷം അസിമി ഗോയിറ്റയുടെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് മാലിയില്‍ അധികാരത്തിലുള്ളത്. രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണികള്‍ അവസാനിപ്പിക്കുമെന്ന് സൈനിക ഭരണകൂടം വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഭീകരാക്രമണങ്ങള്‍ തുടരുകയാണ്.

സുരക്ഷയ്‌ക്കായി റഷ്യന്‍ കൂലിപ്പട്ടാളത്തെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കന്‍ ഡ്രോണുകള്‍ക്കും വിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന കരാറില്‍ ഏര്‍പ്പെടാന്‍ ബമാകോ വാഷിംഗ്ടണുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണെന്നും ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും മാലി സൈന്യം അറിയിച്ചു.

Tags: airportfiremaligunshot
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies