ഹര്‍ഭജന്‍ സിംഗിന് സി.ആര്‍.പി.എഫ് സുരക്ഷ; എ.എ.പി പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്ര നീക്കം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹര്‍ഭജന്‍ സിംഗിന് സി.ആര്‍.പി.എഫ് സുരക്ഷ; എ.എ.പി പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്ര നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2026, 04:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ.എ.പി) വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന രാജ്യസഭാ എം.പി ഹര്‍ഭജന്‍ സിംഗിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.ആര്‍.പി.എഫ് സുരക്ഷ അനുവദിച്ചു. ജലന്ധറിലെ ഹര്‍ഭജന്റെ വസതിക്ക് മുന്നില്‍ എ.എ.പി പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്ര നീക്കം. രാഘവ് ചദ്ദയ്‌ക്കൊപ്പം എ.എ.പിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ ആറ് എം.പിമാരില്‍ ഒരാളാണ് മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ഇനി മുതല്‍ ഡല്‍ഹിയിലും പഞ്ചാബിലും സി.ആര്‍.പി.എഫ് കമാന്‍ഡോകള്‍ അദ്ദേഹത്തിന് സുരക്ഷയൊരുക്കും.

ഹര്‍ഭജന് നല്‍കിയിരുന്ന പഞ്ചാബ് പോലീസിന്റെ പത്തോളം ഉദ്യോഗസ്ഥരടങ്ങുന്ന സുരക്ഷാ കവചം ശനിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ചുമതല ഏറ്റെടുത്തത്. ഞായറാഴ്ച മുതല്‍ ജലന്ധറിലെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ സി.ആര്‍.പി.എഫ് സേനയെ വിന്യസിച്ചു. ഹര്‍ഭജന്‍ സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വീടിന്റെ മതില്‍ക്കെട്ടില്‍ ‘ഗദ്ദാര്‍’ (ചതിയന്‍) എന്ന് എ.എ.പി പ്രവര്‍ത്തകര്‍ സ്‌പ്രേ പെയിന്റ് അടിച്ചു. ഹര്‍ഭജനെ കൂടാതെ പാര്‍ട്ടി വിട്ട അശോക് മിത്തല്‍, രാജീന്ദര്‍ ഗുപ്ത എന്നിവരുടെ വീടുകള്‍ക്ക് മുന്നിലും പഞ്ചാബില്‍ പ്രതിഷേധം നടന്നു.

എം.പിമാരുടെ കൂട്ടകൊഴിഞ്ഞുപോക്കിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഈ ഏഴ് നേതാക്കളെയും ‘ചതിയന്മാര്‍’ എന്ന് വിളിച്ചിരുന്നു. രാജ്യസഭയിലെ എ.എ.പിയുടെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ചദ്ദയും പാര്‍ട്ടി നേതൃത്വവും തമ്മില്‍ കടുത്ത ഭിന്നതയിലായിരുന്നു. തുടര്‍ന്നാണ് രാഘവ് ചദ്ദയുടെ നേതൃത്വത്തില്‍ സന്ദീപ് പഥക്, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിംഗ്, രാജീന്ദര്‍ ഗുപ്ത, സ്വാതി മലിവാള്‍, വിക്രംജിത് സാഹ്നി എന്നീ ഏഴ് എം.പിമാര്‍ എ.എ.പി വിട്ട് ബി.ജെ.പിയില്‍ ലയിച്ചത്. ആം ആദ്മി പാര്‍ട്ടി അതിന്റെ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

Tags: harbhajan singhcentral governmentCRPF SECURITY
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies