മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞു; ഒരാളെ പിടികൂടി; മറ്റൊരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
Sunday, August 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞു; ഒരാളെ പിടികൂടി; മറ്റൊരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2026, 09:50 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കടവന്ത്ര പൊലീസിന്റെ കസ്റ്റഡിയിലിരുന്ന രണ്ട് പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെട്ടു. മൊബൈല്‍ മോഷണക്കേസില്‍ പിടിയിലായ സൂരജ്, റസല്‍ എന്നിവരാണ് പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. ഇതില്‍ സൂരജിനെ മിനിറ്റുകള്‍ക്കകം പൊലീസ് പിടികൂടിയെങ്കിലും റസലിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ശനിയാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച കോടതി അവധിയായതിനാല്‍ പ്രതികളെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കാനാണ് കൊണ്ടുപോയത്. പറവൂരിലെ മജിസ്ട്രേറ്റിന്റെ വീടിന് സമീപമെത്തിയപ്പോഴാണ് പ്രതികള്‍ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപെട്ടത്.

പ്രതികള്‍ ഓടിപ്പോയതോടെ പൊലീസ് പ്രദേശം വളയുകയും വ്യാപക തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. സമീപത്തെ കനാലില്‍ ഒളിച്ചിരിക്കുകയായിരുന്ന സൂരജിനെ പൊലീസ് സാഹസികമായി പിടികൂടി. എന്നാല്‍ കൂട്ടുപ്രതിയായ റസല്‍ മറ്റൊരു വഴിയിലൂടെ കടന്നുകളയുകയായിരുന്നു. രണ്ടാം പ്രതി റസല്‍ പ്രദേശത്തുതന്നെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ രക്ഷപെട്ട സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്.

Tags: escapedpolice coustodytheft suspect
Share
Tweet
SendShare

More News from this section

മലപ്പുറം സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസ്; പ്രധാന പ്രതി അറസ്റ്റില്‍; എന്‍ഐഎ കസ്റ്റഡിയിലെടുത്തത് 10-ാമനെ

ശബരിമല നെയ്യ് ക്രമക്കേട്: പി.എസ്. പ്രശാന്തിന്റെ കൈപ്പടയിലെ നിര്‍ണായക രേഖ പുറത്ത്; ടെന്‍ഡര്‍ റദ്ദാക്കി മില്‍മയില്‍ നിന്ന് നേരിട്ട് നെയ്യ് വാങ്ങാന്‍ നിര്‍ദേശം

അര്‍ജുന്‍ ആയങ്കിക്ക് പിന്നാലെ സഹോദരനും പിടിയില്‍; ഒളിവില്‍ സഹായം, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നിലും അജയ് ആയങ്കിയെന്ന് പോലീസ്

‘ഒരു ആയങ്കിയേയും പോലീസിനെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ല’; നിയമപരമായി പൂട്ടും, ഓപ്പറേഷന്‍ ഗ്രിപ്പ് തുടരും: എ.ഡി.ജി.പി.

ശബരിമല നെയ്യ് ഇടപാടില്‍ 2.27 കോടിയുടെ നഷ്ടം; ഉത്തരവാദികളില്‍ നിന്ന് തുക ഈടാക്കും, 3465 ലിറ്റര്‍ നെയ്യും കാണാനില്ല

കേരളത്തില്‍ ഇന്നും മഴ കനക്കും; 4 ജില്ലകളില്‍ യെലോ അലര്‍ട്ട്, കാറ്റിനും സാധ്യത

Latest News

റൊണാള്‍ഡോയെ കാത്ത് 2,000 ആരാധകര്‍ പള്ളിയില്‍; ആഡംബര കാറിലെത്തിയത് വധു… പക്ഷേ ജോര്‍ജിനയല്ല!

ബാരാമതിയില്‍ പരിശീലന വിമാനം തകര്‍ന്നു; ആളപായമില്ല

ലോക അണ്ടര്‍-20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ചരിത്രക്കുതിപ്പ്; ഹൈജമ്പിലും ലോങ്ജമ്പിലും മെഡല്‍ നേടി ബസന്തും ഷാഹ്നവാസും

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഭാര്യയുടെ അസ്വാഭാവിക മരണം; സ്ത്രീധന പീഡനം തെളിഞ്ഞാല്‍ ഭര്‍ത്താവിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരം; ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ധീരചരിത്രം ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി മോദി

ജെന്‍സി വിദ്യാര്‍ത്ഥികളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു; മന്ത്രി സ്ഥാനം തനിക്ക് ഒരിക്കലും പ്രധാനമായിരുന്നി: ധര്‍മേന്ദ്ര പ്രധാന്‍

കശ്മീരില്‍ വീണ്ടും എന്‍ഐഎ നീക്കം; ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള ശൃംഖലയെ തേടി വ്യാപക റെയ്ഡ്

ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച; പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും മോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് വാന്‍സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies