വനവാസി മേഖലകളിൽ മതമാറ്റ-മാവോയി​സ്റ്റ് അവിശുദ്ധ കൂട്ടുകെട്ട്: മിഷണറിമാർ വിദേശത്തുനിന്ന് ഒഴുക്കിയത് 95 കോടി; 65 കോടിയും ചെലവഴിച്ചത് നക്സൽ മേഖലയിൽ; ഭീകരബന്ധം അന്വേഷിച്ച് ഇഡി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനവാസി മേഖലകളിൽ മതമാറ്റ-മാവോയി​സ്റ്റ് അവിശുദ്ധ കൂട്ടുകെട്ട്: മിഷണറിമാർ വിദേശത്തുനിന്ന് ഒഴുക്കിയത് 95 കോടി; 65 കോടിയും ചെലവഴിച്ചത് നക്സൽ മേഖലയിൽ; ഭീകരബന്ധം അന്വേഷിച്ച് ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 11:50 am IST
Facebook
Twitter
WhatsAppTelegram

​ബസ്‌തർ: ഭാരതത്തിലെ വനവാസി മേഖലകൾ കേന്ദ്രീകരിച്ച് വ്യാപകമായ മതപരിവർത്തനത്തിനായി അമേരിക്കൻ മിഷണറി സംഘടനയായ ‘ദി തിമോത്തി ഇനിഷ്യേറ്റീവ്'(ടിടിഐ) വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് 95 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാടുകൾ നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. ഇതിൽ 65 കോടി രൂപയും ചിലവഴിച്ചിരിക്കുന്നത് കമ്മ്യൂണി​സ്റ്റ് ഭീകര പ്രദേശങ്ങളായ ഛത്തിസ്‌ഗഢിലെ ധംതാരി, ബസ്‌തർ എന്നിവിടങ്ങളിലാണ്.

​വനവാസി മേഖലകളിൽ മിഷണറിമാർക്ക് നിർഭയം പ്രവർത്തിക്കാൻ സാധിച്ചതിന് പിന്നിൽ കമ്മ്യൂണി​സ്റ്റ് ഭീകരർക്ക് ബന്ധമുണ്ടോ എന്നാണ് കേന്ദ്ര ഏജൻസികൾ ഇപ്പോൾ അന്വേഷിക്കുന്നത്. മേഖലയിൽ പള്ളികളും പാസ്റ്റർമാരും എത്തിയതിന് പിന്നിൽ മിഷണറി-മാവോയിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന് ഇഡി സംശയിക്കുന്നു. ചുവപ്പ് ഭീകരതയ്‌ക്ക് മിഷണറി സംഘടനകൾ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.

​വനവാസി സമൂഹത്തിൽ നിന്ന് തന്നെ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 18, 19 തീയതികളിൽ രാജ്യമൊട്ടാകെ നടന്ന റെയ്ഡിലാണ് അമേരിക്കയിലെ ട്രൂയിസ്റ്റ് ബാങ്കിൽ നിന്നുള്ള 25 ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് എടിഎമ്മുകൾ വഴി തുടർച്ചയായി പണം പിൻവലിച്ചു എന്ന വിവരം വെളിപ്പെട്ടത്. ഇതിനിടെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പിടിയിലായ മൈക്ക് മാർക്ക് എന്ന അമേരിക്കക്കാരനിൽ നിന്ന് 40 ലക്ഷം രൂപയും 25 വിദേശ കാർഡുകളും കണ്ടെടുത്തിരുന്നു.

​വിദേശ സംഭാവന നിയന്ത്രണ നിയമം പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് ഈ ഫണ്ട് വിനിയോഗം നടന്നിരിക്കുന്നത്. ബാങ്കിംഗ് ചാനലുകളെ മറികടന്ന് ഡെബിറ്റ് കാർഡുകൾ വഴി പണം പിൻവലിച്ചത് വിദേശ ഫണ്ട് നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണ് വെട്ടിക്കാനാണെന്ന് വ്യക്തമാണ്. പിൻവലിച്ച പണം ഏതൊക്കെ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിദേശ ഫണ്ട് സംബന്ധിച്ച അന്വേഷണം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് ഇഡി തീരുമാനം.

Tags: MavoistFEATURED2TTI
Share
Tweet
SendShare

More News from this section

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies