തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ രണ്ട് പെൺകുട്ടികളടക്കം കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം ​
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ രണ്ട് പെൺകുട്ടികളടക്കം കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം ​

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 02:52 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ദക്ഷിണ മുംബൈയിലെ ജെ.ജെ മാർഗിൽ നാടിനെ നടുക്കിയ ദുരന്തം. അത്താഴത്തിന് ശേഷം കഴിച്ച തണ്ണിമത്തനിൽ നിന്നുള്ള വിഷബാധയേറ്റു ദമ്പതികളും രണ്ട് പെൺമക്കളും ദാരുണമായി മരിച്ചു. മൊബൈൽ ആക്സസറീസ് കട ഉടമയായ അബ്ദുള്ള അബ്ദുൽ ഖാദർ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി നടന്ന വിരുന്നിന് പിന്നാലെയാണ് മരണം വിരുന്നെത്തിയത്.

ഏപ്രിൽ 25 ശനിയാഴ്ച രാത്രി അബ്ദുള്ളയുടെ വീട്ടിൽ അഞ്ച് ബന്ധുക്കൾക്കായി വിരുന്ന് ഒരുക്കിയിരുന്നു. രാത്രി 10:30-ഓടെ എല്ലാവരും ചേർന്ന് അത്താഴം കഴിച്ചു. ഭക്ഷണം കഴിഞ്ഞ് ബന്ധുക്കൾ മടങ്ങിയ ശേഷം പുലർച്ചെ ഒരു മണിയോടെയാണ് അബ്ദുള്ളയും കുടുംബവും വീട്ടിലിരുന്ന തണ്ണിമത്തൻ മുറിച്ചു കഴിച്ചത്. പുലർച്ചെ 5:30-ഓടെ നാലുപേർക്കും കടുത്ത ഛർദ്ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ആദ്യം സ്വകാര്യ ഡോക്ടറെ കണ്ടെങ്കിലും നില വഷളായതോടെ ഇവരെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റി.

വിരുന്നിൽ പങ്കെടുത്ത ഒൻപത് പേരിൽ തണ്ണിമത്തൻ കഴിച്ച നാലുപേർ മാത്രമാണ് മരിച്ചത്. മറ്റ് ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ, മരണകാരണം തണ്ണിമത്തൻ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരിൽ ഇളയ മകൾ ഞായറാഴ്ച രാവിലെയും, കുടുംബനാഥനായ അബ്ദുള്ള രാത്രിയുമാണ് മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലിരിക്കെ ഭാര്യയും മൂത്ത മകളും മരണപ്പെട്ടു.

അബ്ദുള്ള മരണപ്പെടുന്നതിന് മുൻപ് പോലീസിന് നൽകിയ മൊഴിയിൽ തണ്ണിമത്തൻ കഴിച്ച കാര്യമാണ് പ്രധാനമായും സൂചിപ്പിച്ചിരിക്കുന്നത്. തണ്ണിമത്തന്റെ ബാക്കി ഭാഗങ്ങളും മറ്റ് ഭക്ഷണസാമ്പിളുകളും ഫോറൻസിക് പരിശോധനയ്‌ക്കായി കലീനയിലെ ലാബിലേക്ക് അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ഫലം പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Tags: Mumbaifood poision
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies