ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി ദീർഘകാലം ലിവിങ് ടുഗെദർ റിലേഷൻഷിപ്പിൽ ഏർപ്പെട്ട ശേഷം ബന്ധം പിരിയുന്ന സാഹചര്യങ്ങളിൽ ക്രിമിനൽ കേസെടുക്കാനാവുമോ എന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കവെ നിർണ്ണായകമായ ചോദ്യങ്ങൾ ഉന്നയിച്ചത്.
പതിനെട്ടാം വയസ്സിൽ വിധവയായ ഒരു യുവതിയുടെ പരാതിയിലാണ് കോടതിയുടെ പരാമർശം. വിവാഹവാഗ്ദാനം നൽകിയ ഒരാളുമായി യുവതി ദീർഘകാലം ലിവിങ് റിലേഷൻഷിപ്പിൽ ഏർപ്പെടുകയും ഇവർക്ക് ഒരു കുട്ടി ജനിക്കുകയും ചെയ്തു. എന്നാൽ പിന്നീട് വിവാഹം കഴിക്കാൻ തയ്യാറാകാതെ പുരുഷൻ ബന്ധത്തിൽ നിന്ന് പിന്മാറുകയും യുവതിയെയും കുട്ടിയെയും സംരക്ഷിക്കാതിരിക്കുകയും ചെയ്തു. ഇതോടെയാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു
ഔദ്യോഗികമായി വിവാഹം കഴിക്കുന്നതിന് മുൻപ് എന്തിനാണ് പുരുഷനൊപ്പം താമസിക്കാൻ തീരുമാനിച്ചത് എന്ന് കോടതി ചോദിച്ചു. കേവലം ലിവിങ് റിലേഷൻഷിപ്പിൽ ഏർപ്പെടുകയും പിന്നീട് ആ ബന്ധം അവസാനിക്കുകയും ചെയ്യുമ്പോൾ, അത് ക്രിമിനൽ കുറ്റമായി കണക്കാക്കി കേസെടുക്കാൻ സാധിക്കുമോ എന്നാണ് കോടതിയുടെ സംശയം. ഈ ബന്ധത്തിൽ ജനിച്ച കുട്ടിയുടെ സംരക്ഷണത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.
ലിവിങ് റിലേഷൻഷിപ്പുകൾ തകരുമ്പോൾ അത് കേവലം ഒരു ക്രിമിനൽ കേസായി മാറ്റുന്നതിനേക്കാൾ, പ്രായോഗികമായ പരിഹാരത്തിനാണ് കോടതി ശ്രമിച്ചത്. കുട്ടിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും, അതിനാൽ ഈ കേസിൽ ഒരു മധ്യസ്ഥ ചർച്ച വഴി പരിഹാരം കാണുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന നിർദ്ദേശിച്ചു.















